കോഴിക്കോട് കാൽ കിലോയിലധികം എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ

എൻഐടിക്ക്‌ സമീപം വെള്ളലശേരിയിൽ വൻ എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന കാൽ കിലോയിലധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. എക്‌സൈസ് കമീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും കോഴിക്കോട് ഇന്റലിജൻസ് ബ്യൂറോയും എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുന്നമംഗലം പാലിശേരി സ്വദേശി ഷറഫുദ്ദീനെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ എൻ റിമേഷും സംഘവും അറസ്റ്റ് ചെയ്തത്.

ALSO READ: കൊല്ലം ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ അന്തരിച്ചു

വിവിധ രൂപത്തിലുള്ള എംഡിഎംഎ ആണ് ആണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ബംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്നതാനെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എംഡിഎംഎ മൊത്തക്കച്ചവടം ചെയ്യുന്നവരിൽ പ്രധാനിയാണ് പ്രതി. നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പുതുവർഷ ആഘോഷങ്ങൾക്കായി മയക്കുമരുന്ന് എത്തിക്കുന്നത് തടയാനുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കാറിൽ കറങ്ങി നടന്നാണ് ഇയാളുടെ മയക്കുമരുന്ന് വ്യാപാരം. കോഴിക്കോട് എൻഐടി ക്യാമ്പസ്‌ പരിസരമാന് പ്രധാന കച്ചവട കേന്ദ്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News