പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം; എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

kerala-police

തിരുവനന്തപുരം മുരുക്കുംപുഴയില്‍ കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം നിരോധിത സിന്തറ്റിക് ലഹരിയായ എം ഡി എം എയുമായി മൂന്ന് പേര്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗലപുരം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.

മുരുക്കുംപുഴ വരിക്കുമുക്കിനു സമീപം വച്ച് കാര്‍ തടഞ്ഞപ്പോള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോൾ സാഹസപ്പെട്ടാണ് ഇവരെ പിടികൂടിയത്. ചിറയിന്‍കീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി, പെരുങ്ങുഴി സ്വദേശി ഷിബു, പൂഴനാട് സ്വദേശി ഗിരീഷ് എന്നിവരാണ് പിടിയിലായത്.

Read Also: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ബംഗളുരുവില്‍ നിന്നും വാങ്ങിയ എം ഡി എം എ വില്പനയ്ക്കായി കൊണ്ടു പോകുന്ന വഴിയ്ക്കാണ് ഇവര്‍ കുടുങ്ങിയത്. ഒന്നാം പ്രതിയായ സുധി നിരവധി ലഹരിക്കേസുകളില്‍ പ്രതിയാണ്.

അതിനിടെ, പെരുമ്പാവൂരില്‍ എംഡിഎംഎയുമായി 4 യുവാക്കള്‍ പിടിയിലായി. ചെറുവേലിക്കുന്ന് സ്വദേശികളായ മനു, ഫവാസ്, മൗലൂദ്പുര സ്വദേശി ഷെഫാന്‍, മഞ്ഞപ്പെട്ടി സ്വദേശി അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News