കുമ്പളയില്‍ നിന്ന് എംഡിഎംഎ പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

കാസര്‍ഗോഡ് കുമ്പളയില്‍ എംഡിഎംഎ പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് കുണ്ടങ്കേരടുക്ക താമസിക്കുന്ന പാലക്കാട് സ്വദേശി മനോഹരന്‍, ശാന്തിപ്പള്ളം താമസിക്കുന്ന തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി സെല്‍വരാജ്, കോയിപ്പാടി കടപ്പുറം സ്വദേശി സാദിഖ് എന്നിവരാണ് കുമ്പളയില്‍ എംഡിഎംഎയുമായി പിടിയിലായത്.

ALSO READ:തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

കുമ്പള പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ മാട്ടംകുഴിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിക്കപ്പ് വാന്‍ കണ്ടെത്തി. പിക്കപ്പ് വാനിലുണ്ടായിരുന്ന മൂന്ന് പേരും പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞതോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് 2.2 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തത്. പോക്‌സോ കേസ് പ്രതിയാണ് പിടിയിലായ സെല്‍വരാജ്. സാദിക്കും മനോഹരനും ക്രിമിനല്‍ കേസ് പ്രതികളാണ്. സാദിഖിനെതിരെ കാപ്പ ചുമത്തി.

ALSO READ:ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നു: പി ജയരാജന്‍

അതേസമയം കാസര്‍ഗോഡ് നഗരത്തില്‍ വില്‍പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിലായി. കളനാട് സ്വദേശി ഷബാദിനെയാണ് കാസര്‍ഗോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 1.73 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ഇയാള്‍ യാത്ര ചെയ്ത സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News