തമ്പാനൂരില്‍ നിന്ന് എംഡിഎംഎ പിടികൂടി

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് എംഡിഎംഎ പിടികൂടി. ബാംഗ്ലൂരില്‍ നിന്ന് കടത്തിയ 27.5 ഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പ്രതിക്ക് നേരത്തെ കഞ്ചാവ് കേസുമുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി 23 വയസുകാരനായ വിഷ്ണുവാണ് അറസ്റ്റിലായത്. ദിവസങ്ങളായി ഇയാള്‍ തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ പോയ പ്രതി രാവിലെ നാഗര്‍കോവില്‍ വഴി കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെത്തി. കാത്തുനിന്ന എക്‌സൈസ് സംഘം വിഷ്ണുവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് 27. 5 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

READ MORE:ട്യൂഷന്‍ ക്ലാസില്‍ പോകാത്തതിന് പത്തു വയസുകാരന് പിതാവിന്റെ ക്രൂര മര്‍ദനം

പ്രതിയായ വിഷ്ണു നേരത്തെ ദീര്‍ഘദൂര സ്വകാര്യ ബസിന്റെ ക്ലീനറായിരുന്നു. ഇത്തരം ബസ് ജീവനക്കാര്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുന്നുണ്ടോയെന്നും പരിശോധിക്കും. വിഷ്ണുവില്‍ നിന്ന് മറ്റ് പ്രതികളിലേയ്‌ക്കെത്താനാണ് എക്‌സൈസ് നീക്കം.

READ MORE:നിങ്ങൾ തോറ്റുപോയാലോ എന്ന് ഞാൻ ചോദിച്ചു, അപ്പോൾ ജെയ്‌ക്ക് പറഞ്ഞ ഒരു മറുപടിയുണ്ട്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു: സുബീഷ് സുധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News