ഷൂസും ഷർട്ടും അഴിക്കാൻ വിസമ്മതിച്ചു; അപകടത്തിൽ പരുക്കേറ്റ യുവാവിൽ നിന്ന് പിടിച്ചെടുത്തത് 97 ഗ്രാം എംഡിഎംഎ; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

കൊച്ചിയിൽ അടുത്തിടെ ഉണ്ടായ ഇരുചക്രവാഹന അപകടത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ആശ പുരുഷോത്തമൻ എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. അടുത്തിടെ ആശയുടെ സുഹൃത്തും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ മറ്റൊരു
മോട്ടോർ ബൈക്ക് വന്ന് ഇടിച്ച് അപകടം സംഭവിച്ചിരുന്നു. സുഹൃത്തിന്റെ ബൈക്കിൽ വന്ന് ഇടിച്ച മോട്ടോർ ബൈക്ക് യാത്രികന്റെ കയ്യിൽ നിന്നും പിന്നീട് എംഡിഎംഎ പിടിച്ചെടുത്ത വാർത്ത വന്നിരുന്നു. യുവാവ് എംഡിഎംഎ ഷൂസിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിന്റെ പൂർണ രൂപം ആശാ പുരുഷോത്തമൻ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചിരിക്കുകയാണ്.

Also read:ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം

ആശ പുരുഷോത്തമന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ഈ വാർത്തയിൽ പറയാത്ത കുറച്ചു കാര്യങ്ങൾ…
ഇതിൽ പറയുന്ന ആൾ വന്നിടിച്ചത് എന്റെ സുഹൃത്തും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ ആയിരുന്നു.അപകടത്തിൽ സുഹൃത്തിന്റെ ഭർത്താവിന് ഹെൽമെറ്റ്‌ മുഖത്തിടിച്ചു മുറിവ് പറ്റി. ഇടിക്കു ശേഷം മറ്റേ പയ്യന്റെയും തലയിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. എന്റെ സുഹൃത്ത് അതുവഴി വന്ന വണ്ടികൾ കൈകാണിച്ചെങ്കിലും ആരും സഹകരിച്ചില്ല, ഒടുവിൽ പാലിയേറ്റീവ് കെയറുകാരുടെ ഒരു വണ്ടി നിർത്തി. പക്ഷെ ഈ ഇടിച്ചവൻ വണ്ടിയിൽ കേറാൻ കൂട്ടാക്കിയില്ല, അവന്റെ ഷൂസ് എടുത്താലേ അവൻ വരുകയുള്ളു എന്നു നിർബന്ധം പിടിച്ചു. എന്റെ സുഹൃത്ത്‌ പറഞ്ഞു എന്റെ ഭർത്താവിന്റെ ചെരുപ്പും എടുത്തിട്ടില്ല, നിങ്ങൾ കേറാൻ നോക്ക് എന്ന്. ഒടുവിൽ ഷൂസ് എടുത്തിട്ടാണ് അവൻ വണ്ടിയിൽ കയറിയത്.

Also read:‘താമിറെ, നീ എവിടെയാ, നമുക്ക് ഫുട്‍ബോൾ കളിക്കണ്ടേ, വാ താമിറെ !’; ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂട്ടുകാരന് നൊമ്പരക്കത്തെഴുതി ഏഴുവയസ്സുകാരൻ

ആലുവ അടുത്തുള്ള ചെറിയ ഹോസ്പിറ്റലിലേക്കാണ് പോയത്. അവിടെ ഇവന്റെ കൂട്ടുകാർ എത്തിയിരുന്നു. അവര് എന്റെ സുഹൃത്തിനോട് പറഞ്ഞു ചേച്ചി കേസ് ആക്കരുതെന്നു. ഈ ഇടിച്ചവന്റെ തലയോട്ടിക്ക് പൊട്ടൽ ഉള്ളതിനാൽ അവനെ കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്തു. സുഹൃത്തിന്റെ ഹസ്ബന്റിന്റെ മുഖത്ത് സ്റ്റിച്ച് ഇട്ടു അവിടെ തന്നെ അഡ്മിറ്റ്‌ ആക്കി.

Also read:ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം

കൊച്ചിയിലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ ഇടിച്ചിട്ട പയ്യൻ അവിടെ ചെന്നിട്ട് മെഡിക്കൽ ഗൗൺ ഇടാനായി എന്ത് ചെയ്താൽ ഷർട്ട് ഊരാൻ സമ്മതിച്ചില്ല. അപ്പോൾ ഹോസ്പിറ്റൽകാര് എങ്കിൽ ഇവിടെ ചികിത്സിക്കാൻ പറ്റില്ല എന്ന് പറഞ്ഞു.
ഒടുവിൽ ഷർട്ട് ഊരിയപ്പോൾ അകത്തു പാക്കറ്റ്സ്. ഹോസ്പിറ്റലിൽ നിന്ന് പോലീസിനെ അറിയിച്ചു. പോലീസ് വീട് റെയ്ഡ് ചെയ്തപ്പോൾ പിന്നെയും പല ഷൂസിൽ നിന്നും പാക്കറ്റുകൾ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News