വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന കാറിൽ എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിൽ. തൃശൂർ സ്വദേശികളായ വിഷ്ണു,ശ്രീജിത് എന്നിവരാണ് പിടിയിലായത്. ബെഗളൂരുവില്നിന്നാണ് ലഹരിമരുന്ന് യുവാക്കൾ എത്തിച്ചത്.
ALSO READ: ‘പാർട്ടി പിളർത്തിയവർക്ക് എപ്പോൾ വേണമെങ്കിലും മടങ്ങിവരാം’; ശരദ് പവാർ
തൃശൂർ കുന്നംകുളത്തുവെച്ചാണ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പൊലീസ് ലഹരിപരിശോധന കർശനമാക്കിയതോടെ പിടിക്കപ്പെടാതിരിക്കാൻ പുതിയ വഴികളാണ് യുവാക്കൾ തേടിയത്. കാറിന്റെ പുറകിൽ ആർക്കും സംശയം തോന്നാതിരിക്കാൻ വളർത്തുനായയെ കയറ്റിയ ശേഷം എംഡിഎംഎ ഒളിപ്പിച്ചു. പരിശോധനയ്‌ക്കിടയിൽ പൊലീസുകാർ കൈകാണിച്ചതോടെ യുവാക്കൾ കാർ നിർത്തുകയും കാറിന്റെ പുറകിൽ അനക്കം കണ്ട പൊലീസുകാർ നായയ്‌ക്കൊപ്പം കണ്ടെത്തിയ ലഹരിമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു.
ALSO READ: മഹാരാജനെ കണ്ടെത്തി; വിഴിഞ്ഞത്തെ കിണർ അപകട രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്
നേരത്തെയും പ്രതികൾ ഇത്തരത്തിൽ ലഹരി കടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിശോധനകൾക്കിടയിൽ വളർത്തുനായയെ കാണുന്നതോടെ അയൽ സംസ്ഥാനങ്ങളിലെ പൊലീസുകാർ കാര്യമായ പരിശോധന നടത്താതെ കടത്തിവിടും. പിടിയിലായ വിഷ്ണുവിന്റേതാണ് വളർത്തുനായ. നായയെ കുന്നംകുളത്തുള്ള പരിശീലകർക്ക് പൊലീസ് കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here