കാറിന്റെ സ്റ്റീരിയോയില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്തി; യുവാക്കള്‍ അറസ്റ്റില്‍

കാറിന്റെ സ്റ്റീരിയോയില്‍ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎയുമായി നാലു യുവാക്കള്‍ തൃശൂര്‍ ചെറുതുരുത്തിയില്‍ പൊലീസ് പിടിയിലായി. ചെറുതുരുത്തി അത്തിക്കപ്പറമ്പ് ആലിക്കല്‍ വീട്ടില്‍ മുഹമ്മദാലി ചെറുതുരുത്തി നെടുമ്പര കൊടുവിലകത്ത് വീട്ടില്‍ ഷമീര്‍ , ചെറുതുരുത്തി പുതുശ്ശേരി ഊരത്ത് പടിക്കല്‍ സിബിന്‍ തൃശ്ശൂര്‍ ഒളരി ചെറിയത്ത് വീട്ടില്‍ ജിത്തു ജോസഫ് എന്നിവരെയാണ് തൃശൂര്‍ ഡന്‍സാഫ് ടീമും ചെറുതുരുത്തി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ALSO READ: ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ നടപടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

ചെറുതുരുത്തി കൊച്ചിന്‍ പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് 70 ഗ്രാം എംഡിഎംഎ സഹിതം പ്രതികള്‍ കസ്റ്റഡിയിലായത്. ചില്ലറ വിപണിയില്‍ മൂന്നുലക്ഷം രൂപയോളം വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പ്രതികളില്‍ നിന്ന് 87000 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News