വയനാട്ടില്‍ 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം തിരുവനന്തപുരം വര്‍ക്കല താഴെവെട്ടൂരില്‍ മദ്യപ സംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു. താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ 60 വയസ്സുള്ള ഷാജഹാനാണ് മരിച്ചത്.
തീരദേശ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി ഷാജഹാനും ബന്ധുവായ മത്സ്യത്തൊഴിലാളിയും ചേര്‍ന്ന് വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു.
Also Read : പത്തനംതിട്ടയിൽ കരോൾ സംഘത്തെ മറ്റൊരു സംഘം ആക്രമിച്ചതായി പരാതി, 4 പേർ പൊലീസ് കസ്റ്റഡിയിൽ
ഇതിലുള്ള വൈരാഗ്യം കാരണം ലഹരി മാഫിയ സംഘം കഴിഞ്ഞദിവസം ഷാജഹാന്റെ ബന്ധുവായ മത്സ്യ തൊഴിലാളിയെ മര്‍ദ്ദിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി ആറംഗസംഘമെത്തി ഷാജഹാനെ ആക്രമിച്ചത്.
സംഭവത്തില്‍ വെട്ടൂര്‍ ആശാ മുക്ക് സ്വദേശിയായ ജാസിം താഴെ വെട്ടൂര്‍ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദലി, ആഷിര്‍ എന്നിവരെ പ്രതികളാക്കി വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചാം പ്രതിയായ ആഷിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെക്കായിയുള്ള അന്വേഷണവും ഊര്‍ജ്ജപ്പെടുത്തി.
Also Read : മാസ്റ്റർ ബ്രെയിൻ കുടുങ്ങി; വെർച്വൽ തട്ടിപ്പിൽ പശ്ചിമബംഗാളിലെ യുവമോർച്ച നേതാവിനെ പൂട്ടി കേരള പൊലീസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here