ലക്ഷ്യം തെറ്റിയ സഞ്ചാരത്തെ ചൂണ്ടിക്കാണിച്ചവരെ പ്രതിയാക്കാനാണ് ജമാഅത്തെ ഇസ്ലാമി മാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മെക്-7 വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫി. ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനിടയില്‍ സാംസ്‌കാരിക സ്വത്വം കളഞ്ഞുകുളിക്കാതിരിക്കാനും കുടുംബ ഭദ്രത തകരാതിരിക്കാനും സമുദായം ജാഗ്രത കാട്ടണം. സാംസ്‌കാരികാധിനിവേശത്തിനെതിരെ സമുദായത്തെ ബോധവത്കരിക്കുന്നവരെ കുരിശില്‍ തറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മെക്-7 സംബന്ധിച്ച സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് ജമാഅത്തെ ഇസ്ലാമി പശ്ചാത്തലമുള്ളവര്‍ തേനീച്ച കൂട്ടം കണക്കെ ഇളകിവന്നാണ് പ്രതികരിച്ചത്. ഇ കെ വിഭാഗം സുന്നി നേതാവ് ബശീര്‍ ഫൈസി ദേശമംഗലവും ഈ പ്രവണതക്കെതിരെ ജാഗ്രത വേണമെന്ന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ പ്രശ്നം ആളിക്കത്തിയതോടെ ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. അതില്‍ ചില മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി വാര്‍ത്തകള്‍ ചമയ്ച്ചു. അതില്‍ ഭീകരതയും തീവ്രവാദവും കടന്നുവന്നു.
ഇതോടെ വാര്‍ത്തകള്‍ക്ക് ദേശീയ മാനം വന്നു. പോപുലര്‍ ഫ്രണ്ട് പുനരുദയം ചെയ്യുകയാണെന്ന് വരെ ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചു. ഇതോടെ എന്‍ ഐ എ അന്വേഷണം വരുന്നെന്ന പ്രചാരണമായി. പിന്നെ മുസ്ലിംകള്‍ ഇരകളും മറ്റു ചിലര്‍ വേട്ടക്കാരുമെന്നായി. നോക്കണേ, ഒരു വ്യായാമ പരിപാടിയെ ‘വെടക്കാക്കി തനിക്കാക്കാനുള്ള’ ചിലരുടെ കുത്സിത ശ്രമങ്ങള്‍ കാര്യങ്ങള്‍ എവിടെയാണ് കൊണ്ടെത്തിച്ചത് എന്നും അദ്ദേഹം സിറാജ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here