പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് ഐക്യദാർഢ്യം; നിരാഹാര സമരവുമായി മേധാ പട്കർ

Medha Patkar

ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് ഐക്യദാർഢ്യവുമായി മേധാപട്കർ ഇന്ന് നിരാഹാരം ഇരിക്കും. പൊലീസ് കസ്റ്റഡിയിലെടുത്ത സോനം വാങ്ചുകിനേയും പ്രവർത്തകരെയും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം. ലഡാക്കിനെ സംരക്ഷിക്കണമെന്നും സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സോനം വാങ് ചുകിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ ദില്ലിയിലേക്ക് മാർച്ച് നടത്തിയത്.

Also Read: സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃക തീർത്ത് ഡിവൈഎഫ്ഐ; ഏറ്റവും കൂടുതൽ രക്തദാനം നിർവ്വഹിച്ചതിനുള്ള പുരസ്കാരം ഡിവൈഎഫ്ഐക്ക്

ഇന്ന് ദില്ലിയിലെ ഗാന്ധി സ്മൃതി പണ്ഡപത്തിൽ മാർച്ച് സമാപിക്കാൻ ഇരിക്കെയാണ് ദില്ലി – ഹരിയാന അതിർത്തിയിൽ നിന്നും സോനം വാങ്ചുക് അടങ്ങുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഹിംസ മാർഗ്ഗത്തിലൂടെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News