വിശ്രമജീവിതം കേരളത്തിൽ ചിലവഴിക്കാൻ മോഹമെന്ന് മേധാ പട്കർ

വിശ്രമജീവിതം കേരളത്തില്‍ ചിലവഴിക്കാന്‍ മോഹമെന്ന് മേധാ പട്കർ. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ കേരളത്തില്‍ ജീവിക്കാനാണ് മോഹം. പലതവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ടെന്നും തനിക്കേറെ ഇഷ്ടപ്പെട്ട പ്രദേശമാണെന്നും പ്രമുഖ മനുഷ്യാവകാശ പരിസ്ഥിതിപ്രവര്‍ത്തക വ്യക്തമാക്കി.

പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ് കേരളമെന്നും വിശ്രമ ജീവിതം കേരളത്തില്‍ ചിലവഴിക്കാന്‍ അതിയായ മോഹമുണ്ടെന്നും നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ മേധാ പട്കർ വ്യക്തമാക്കി. ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍ രാജ്യത്തെ മികച്ച സാമൂഹികപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഉമ്മന്‍ ചാണ്ടി പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മേധാ പട്കർ

Also Read : മൂന്ന് തവണ സൈക്കിൾ മോഷ്ടിച്ചു; ഓടിച്ചിട്ട് പിടിച്ച് വിദ്യാർത്ഥിനികൾ

പുരസ്‌കാരം ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മേധാ പട്കർ ഇത് വ്യക്തിപരനേട്ടമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതൊരു കൂട്ടായ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണെന്നും മേധാ പട്കർ വ്യക്തമാക്കി. ‘അമ്മ നല്‍കിയ പുരസ്‌കാരം നര്‍മദാ നവനിര്‍മാണ്‍ അഭിയാനില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ക്കും സംഘടനകള്‍ക്കും സമര്‍പ്പിക്കുന്നുവെന്നും മേധാ പട്കർ പറഞ്ഞു.

25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെട്ട പുരസ്‌കാരം എം എല്‍ എ ചാണ്ടി ഉമ്മനും അമ്മയുടെ ചെയര്‍മാന്‍ ജോജോ തോമസ് ചേര്‍ന്ന് സമ്മാനിച്ചു. പിതാവിന്റെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മേധാ പട്കറെപ്പോലെ യോഗ്യയായ വ്യക്തിക്ക് നല്‍കാനുള്ള തീരുമാനം ഉചിതമായ നടപടിയായെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Also Read : പലസ്തീന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 400 കടന്നു; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം

മുംബൈ മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സ്മരണ നിലനിര്‍ത്തുവാന്‍ വേണ്ടിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്ന് എം പി സി സി ജനറല്‍ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു. അവാര്‍ഡ് ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കോര്‍ഡിനേറ്റര്‍ നെല്ലന്‍ ജോയി, റോയ് മാത്യു, രാജീവ് തോമസ്, കെ. വേണുഗോപാല്‍ എന്നിവരാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്

ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ബോംബെ ഭദ്രാസനാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കല്യാണ്‍ രൂപത വികാരി മോണ്‍. ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ഡോ റോയ് ജോണ്‍ മാത്യു, സി പി ബാബു തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News