‘മതനിരപേക്ഷ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണം’: മുഖ്യമന്ത്രി

മതനിരപേക്ഷ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് മീഡിയാ അക്കാദമി മീഡിയാ കോൺക്ലേവ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങൾക്കെതിരായ നീക്കങ്ങളെ മാധ്യമങ്ങൾ ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമമേഖലയിൽ കണ്ണടച്ച് തുറക്കുമ്പോൾ മാറ്റങ്ങൾ സംഭവിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മാധ്യമ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ നിർമ്മിത ബുദ്ധി സ്വാഭാവിക ബുദ്ധിക്ക് പകരമാവുമോ എന്ന ചോദ്യം ഉയരാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്ത് സാങ്കേതിക വിദ്യകളെ തള്ളിക്കളയാൻ മാധ്യമങ്ങൾക്കും കഴിയില്ല. മലയാള ഭാഷയെ സംരക്ഷിക്കേണ്ട ചുമതല മലയാള മാധ്യമങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: സിദ്ധാര്‍ത്ഥന്റെ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയില്‍

ഗാസയിലെ ആക്രമണത്തിൽ പതിനായിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. എന്നാൽ ഇസ്രയേൽ അനുകൂലനയം തുടരുന്ന മാധ്യമ നിലപാട് ആഗോള തലത്തിൽ ചർച്ചയായി. കേരളത്തിൽ സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ ഒരു മാധ്യമപ്രവർത്തകനും ഒന്നും സംഭവിച്ചിട്ടില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലം വ്യാജവാർത്തകളുടെ കുത്തൊഴുക്ക് കാലം കൂടിയാണ്. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾ സ്വയം വിമർശനത്തിന് വിധേയമാകുന്നതോടൊപ്പം ആത്മപരിശോധനയും നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ‘ഗൂഗിള്‍ ചെയ്യുന്ന ടെക്നോളജിയാണ് ചേര്‍ത്തലയില്‍ ഇരുന്ന് ഞങ്ങള്‍ ചെയ്യുന്നത്’; കേന്ദ്ര ഐ ടി മന്ത്രാലയ പുരസ്‌കാരം നേടിയ ടെക്‌ജെന്‍ഷ്യ സിഇഒ- അഭിമുഖം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News