കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ മാധ്യമങ്ങൾക്ക് വിലക്ക്; മുനമ്പം കേസ് പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി

കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ മാധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ.കേസിൽ ഫറൂഖ് കോളജ് മാനേജ്‍മെന്റിന്റെ അപ്പീൽ ഇന്ന് പരിഗണിക്കാനിരിക്കെയാണ് മാധ്യമ വിലക്ക്.അതേസമയം, മുനമ്പം കേസ് പരിഗണിക്കുന്നത് ഡിസംബർ 6 ലേക്ക് മാറ്റി. കോഴിക്കോട് വഖഫ് ട്രൈബ്യൂണലാണ് കേസ് മാറ്റി വെച്ചത്. വഖഫ് സംക്ഷണ സമിതി കക്ഷി ചേരും. ഫറൂഖ് കോളജിന് ഭൂമിനൽകിയ സിദ്ദിഖ് സേഠിൻ്റെ കുടുംബവും കേസിൽ കക്ഷി ചേരും.

Also read: മുനമ്പം വിഷയം; അവിടെ താമസിക്കുന്ന ഭൂരേഖ ഉള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും: മന്ത്രി അബ്ദുറഹിമാന്‍

അതേസമയം,മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകിട്ട് 4 മണിക്ക് സെക്രട്ടറിയേറ്റിലാണ് യോഗം.റവന്യൂ, നിയമ ,വഖഫ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഭൂമിയിൽ പ്രദേശവാസികൾക്കുള്ള റവന്യൂ അവകാശം എങ്ങനെ നൽകാമെന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുനമ്പത്തെ ഭൂമിയിൽ നിന്നും ആരെയും ഇറക്കിവിടില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്.

Also read: മലപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; നാല് പേര്‍ പിടിയില്‍

മുനമ്പത്തെ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാൻ സർക്കാരോ പാർട്ടിയോ ശ്രമിച്ചിട്ടില്ല. കരമടയ്ക്കാൻ ഇടതു സർക്കാരാണ് തീരുമാനിച്ചത്.മുനമ്പത്തേത് ഏതെങ്കിലും മതത്തിൻ്റെ പ്രശ്നമല്ലെന്നും നിയമക്കുരുക്ക് അഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News