സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംബന്ധിച്ചു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ് സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്. ‘ഒറ്റുകാരാകരുതെന്ന് സംസ്ഥാന സെക്രട്ടറി ജില്ലാ നേതാക്കളെ താക്കീത് ചെയ്തു’ എന്ന് പല മാധ്യമങ്ങളിലും വാര്‍ത്തയായി വന്നിരിക്കുന്നു. ഇത് കഥകള്‍ മെനയുന്നവരുടെ ഭാവനസൃഷ്ടി മാത്രമാണ്.
Also Read: തീവ്രവര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിദുരിക്ക് സംരക്ഷണകവചം ഒരുക്കി ബിജെപി
സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ നേതാക്കള്‍ പറയുകയോ ചെയ്യാത്ത കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നത് സത്യാനന്തര കാലത്തെ മാധ്യമ പ്രവണതകളുടെ ഭാഗമാണ്. കോണ്‍ഗ്രസ്- ബിജെപി പാര്‍ടികളുടെയും കേന്ദ്ര ഏജന്‍സികളുടെയും കടന്നാക്രമണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടുന്നതിന് എടുക്കേണ്ട കാര്യങ്ങള്‍ മാത്രമാണ് സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തത്. ജനകീയ ക്യാമ്പയിന് പാര്‍ടി രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഏതോ കേന്ദ്രം ഉല്‍പ്പാദിപ്പിച്ച തെറ്റായ ആശയം വാര്‍ത്തയായി നല്‍കിയ നടപടി അനുചിതമാണെന്നും സെക്രട്ടേറിയറ്റ് കുറിപ്പില്‍ പറഞ്ഞു.
Also Read: രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, ശ്രേയസിനും ഗില്ലിനും സെഞ്ച്വറി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here