കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ. വി മുകേഷിനെ അനുസ്മരിച്ച് ദില്ലിയിലെ മാധ്യമ സുഹൃത്തുക്കൾ

റിപ്പോർട്ടിങിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ. വി മുകേഷിനെ അനുസ്മരിച്ച് ദില്ലിയിലെ മാധ്യമ സുഹൃത്തുക്കൾ. അതിജീവനം എന്ന കോളത്തിലൂടെ സാധാരണ മനുഷ്യരുടെ ദുരിതങ്ങൾ സമൂഹത്തിലെത്തിക്കുകയും അവർക്ക് മുകേഷ് സഹായമായതും സഹപ്രവർത്തകർ അനുസ്മരിച്ചു.

ALSO READ: ഡ്രൈവറുടെ അശ്രദ്ധ; കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം, സംഭവം ഷാർജയിൽ

നിൻ്റെ ക്യാമറയും തൂലികയും നൽകിയ ഓർമകൾക്ക് മരണമില്ല – ദില്ലിയിലെ മാധ്യമ സഹപ്രവർത്തകർ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റ ഓർമകൾ പങ്കുവെച്ചു. പ്രസ് ക്ലബ്‌ ഓഫ് ഇന്ത്യയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജ്യസഭ എംപിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം മുകേഷിനെ അനുസ്മരിച്ചു.

ALSO READ: മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയും വേണ്ട ! ഉറക്കക്കുറവിന് പാലും നെയ്യും കൊണ്ടൊരു വിദ്യ

ക്യാമറയുടെ പിന്നിൽ വർക്ക് ചെയ്തിരുന്ന മുകേഷ് തൻ്റെ എഴുത്തിലൂടെ നിരവധി ജീവിതങ്ങൾക്ക് ജീവൻ നൽകിയത് എല്ലാവരും ഓർത്തെടുത്തു.മാതൃഭൂമി ഓൺലൈനിൽ അതിജീവനം എന്ന പേരിൽ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ അടയാളപെടുത്തുന്ന 108 ലേഖനങ്ങളാണ് മുകേഷ്എഴുതിയിട്ടുള്ളത്. മാധ്യമപ്രവർത്തകരായ എൻ. അശോകൻ, പി. ബസന്ത് , സാജൻ എവുജിൻ, , പ്രശാന്ത് രഖുവംശം, ഡി. ധനസുമോാദ് തുടങ്ങി ദില്ലിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ മുകേഷിൻ്റെ ഓർമകൾ പങ്കുവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News