മാധ്യമങ്ങൾക്ക് വ്യക്തി വിരോധമില്ല രാഷ്ട്രീയ വിരോധമാണുള്ളത്; എം ബി രാജേഷ്

M B rajesh

മാധ്യമങ്ങൾക്ക് വ്യക്തി വിരോധമില്ല രാഷ്ട്രീയ വിരോധമാണുള്ളതെന്ന് എം ബി രാജേഷ്. ഇടതുപക്ഷത്തിന് എതിരാകുന്ന എല്ലാവരും മാധ്യമങ്ങൾക്ക് സ്വീകാര്യരാണ്. അതിനുദാഹരണമാണ് ഇടതുപക്ഷത്തോടൊപ്പം അൻവർ നിന്നപ്പോൾ അദ്ദേഹത്തെ മാധ്യമങ്ങൾ കണ്ണിൽ ചോരയില്ലാതെ വേട്ടയാടുകയും. ഇടതുപക്ഷത്ത് നിന്ന് മാറിയപ്പോൾ അൻവറിനെ മാധ്യമങ്ങൾ പല്ലക്കിൽ ചുമക്കുകയും ചെയ്യുന്നത്. മാധ്യമങ്ങളും അൻവറും തമ്മിലാണ് ഇപ്പോൾ നെക്സസ് ഉള്ളത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പൂർണമായി കൊടുക്കാത്ത മാധ്യമങ്ങൾ അൻവറിന്റെ പത്രസമ്മേളനം 3 മണിക്കൂർ തുടർച്ചയായി നൽകുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read: ഇലക്ട്രൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമെന്ന വിധിയിലുറച്ച് സുപ്രീംകോടതി ; പുനപരിശോധന ഹർജി തള്ളി

സ്വർണം കടത്തി എന്ന് പറഞ്ഞ് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട ആളാണ് കെ ടി ജലീൽ. ഖുർ ആന്റെ മറവിൽ സ്വർണം കടത്തി എന്ന് ആക്ഷേപിച്ച് വേട്ടയാടി. എന്നാൽ സ്വർണ്ണക്കടത്തിനെക്കുറിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല. സുപ്രീംകോടതിയിൽ സ്വർണക്കടത്തു കേസ് മാറ്റിവയ്ക്കാൻ ഇ ഡി ആവശ്യപ്പെട്ടപ്പോൾ എതിർത്തത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ കൊണ്ടുവന്ന വിവാദങ്ങൾ അനാഥ ജഡങ്ങളായി തെരുവിൽ കിടന്ന് അളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also read: പെരിയാർ കടുവാസങ്കേതത്തിൽ നിന്നും ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News