എസ്എഫ്ഐയെ മോശപ്പെടുത്തുന്നതിന് വേണ്ടി മാധ്യമങ്ങൾ വലിയ ശ്രമങ്ങൾ നടത്തുന്നു; പി എം ആർഷോ

എസ്എഫ്ഐയെ മോശപ്പെടുത്തുന്നതിന് വേണ്ടി മാധ്യമങ്ങൾ വലിയ ശ്രമങ്ങൾ നടത്തുകയാണ് എന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എസ്എഫ്ഐ എന്തോ പ്രശ്നമുള്ള സംവിധാനമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട് എന്നും ഈ ആക്രമണങ്ങൾക്കിടയും എസ്എഫ്ഐ കാലിക്കറ്റ്‌ സർവകലാശാലയിൽ വലിയ വിജയമാണ് നേടിയത് എന്നും പി എം ആർഷോ പറഞ്ഞു. ഈ വിവാദങ്ങൾക്കിടയിലും കുട്ടികൾക്കിടയിൽ എസ്എഫ്ഐ ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ആ വിജയമെന്നും വിമർശനത്തെ സ്വാഗതം ചെയുന്നു എന്നും ആർഷോ കൂട്ടിച്ചേർത്തു.

അതോടൊപ്പം തിരുത്തപ്പെടേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്തുക തന്നെ ചെയ്യുമെന്നും മാധ്യമങ്ങൾ തന്നെ കള്ളനാക്കാൻ ശ്രമിച്ചു,
സംഘടനയെ പറ്റാവുന്ന അത്രയും മോശമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു എന്നും ആർഷോ ചൂണ്ടിക്കാട്ടി. മാത്രമല്ല തനിക്കെതിരെ കോളേജ് പ്രിൻസിപ്പൽ പോലും വ്യാജ രേഖ എടുത്ത് കാണിച്ചു, താൻ ഫീസ് അടച്ച് പരീക്ഷക്ക് അപേക്ഷ നൽകിയെന്നു വ്യാജമായി പ്രചരിപ്പിച്ചു എന്നും ആർഷോ ഓർമിപ്പിച്ചു.

also read; ഇടുക്കിക്കാർക്കും കേൾക്കാം ഇനി ട്രെയിനിന്റെ ചൂളംവിളി, ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ്‌ ഇന്നുമുതൽ ആരംഭിക്കും

മാധ്യമ പ്രവർത്തകക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തത് എന്നും ഗൂഡാലോചന സംബന്ധിച്ചൊക്കെ കൃതമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട് എന്നും ആർഷോ വ്യക്തമാക്കി. വിദ്യയുമായി ബന്ധപ്പെട്ട കേസിൽ 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഈ കേസിൽ ഇടപെട്ടു എന്ന് തെളിഞ്ഞാൽ ആ നിമിഷം നടപടി സ്വീകരിക്കുമെന്നും എസ്എഫ്ഐക്കാരിൽ ഒരാളും വിദ്യയെ സഹായിച്ചിട്ടില്ല എന്നും ആർഷോ തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News