മാധ്യമ ഭീമന്‍ റൂപേര്‍ട്ട് മര്‍ഡോക്കിന് 92ാം വയസില്‍ അഞ്ചാമത്തെ കല്യാണം; വധു എലേന സുക്കോവ

ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ റൂപേര്‍ട്ട് മര്‍ഡോക്ക് 92ാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അഞ്ചാം വിവാഹമാണിത്. തന്റെ പ്രണയിനി ഏലേന സുക്കോവയെ ജൂണില്‍ വിവാഹം കഴിക്കുമെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടാബ്ലോയിഡുകള്‍ക്ക് എന്നും അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അവരുടെ നിലനില്‍പ്പിന്റെ തന്നെ ആധാരമായിരുന്നു. വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതോടെ മാധ്യമങ്ങളില്‍ നിറയുകയാണ് അദ്ദേഹം.

ALSO READ:  ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ: മുഖ്യമന്ത്രി

കഴിഞ്ഞവര്‍ഷം റേഡിയോ അവതാരകയും ഡെന്റല്‍ ഹൈജീനിസ്റ്റുമായ ആന്‍ ലെസ്ലി സ്മിത്തുമായി വിവാഹനിശ്ചയം നടത്തിയതായി അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഒരുമാസത്തിന് ശേഷം വിവാഹം കഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു.

ALSO READ: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിം ട്രെയിനര്‍ കൊല്ലപ്പെട്ടു; മുഖത്ത് 15ഓളം കുത്തേറ്റ നിലയില്‍, പിതാവ് ഒളിവില്‍

67കാരിയായ സുക്കോവ റഷ്യയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ റിട്ട. മോളികുലാര്‍ ബയോളജിസ്റ്റാണ്. കാലിഫോര്‍ണിയയിലെ മൊറാഗ വൈന്‍യാര്‍ഡ് എസ്റ്റേറ്റില്‍ നടക്കും. മോഡല്‍ ജെറി ഹാള്‍ ആയിരുന്നു മര്‍ഡോക്കിന്റെ നാലാം ഭാര്യ. ആറു മക്കളുള്ള മര്‍ഡോക്ക് ഓസ്‌ട്രേലിയന്‍ എയര്‍ ഹോസ്റ്റസ് പ്രട്രീഷ്യ ബുക്കറിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 1960കളുടെ അവസാനത്തില്‍ ഇവര്‍ വിവാഹമോചിതരായി. രണ്ടാം ഭാര്യ അന്നാ ടോര്‍വുമായി 30 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 1999ലാണ് അദ്ദേഹം വിവാഹമോചിതനാകുന്നത്. മൂന്നാം വിവാഹം വെന്‍ഡി ഡെങ്ങുമായിട്ടായിരുന്നു. ഈ ബന്ധം 2013ല്‍ അവസാനിച്ചു.

ALSO READ: ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ച അംഗത്തെ വീട്ടിൽ കയറി മർദിച്ച് മൂന്നംഗ സംഘം

തന്റെ മാധ്യമ സാമ്രാജ്യത്തില്‍ ദ വാള്‍ സ്ട്രീറ്റ് ജേണല്‍, ഫോക്‌സ് ന്യൂസ് എന്നിവയും ഉള്‍പ്പെടും. അദ്ദേഹത്തിന്റെ ആസ്തി 20 ബില്യണ്‍ ഡോളറാണെന്ന് ഫോബ്‌സ് പറയുന്നു. തന്റെ ആഗോള മാധ്യമ സാമ്രാജ്യം മകന്‍ ലാച്ചലന് കഴിഞ്ഞ നവംബറില്‍ കൈമാറിയ അദ്ദേഹം റിട്ടയര്‍മെന്റ് ജീവിതം നയിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News