മാധ്യമങ്ങള്‍ കരുതലോടെ പ്രവര്‍ത്തിക്കണം; ദുഃഖിതരുടെ മുന്നിലേക്ക് മൈക്കുമായി ചെല്ലരുത്: മുഖ്യമന്ത്രി

കൊല്ലത്ത് തട്ടിക്കൊണ്ട് പോയ കുഞ്ഞിനെ കണ്ടെത്തിയതില്‍ ആശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നാട്ടില്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി കരുതലോടെ വാര്‍ത്തകള്‍ നല്‍കണമെന്ന്് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read: വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലയിൽ അധ്യാപകന് സസ്പെൻഷൻ

വല്ലാത്ത ദു:ഖം അനുഭവിക്കുന്നവരുടെ മുമ്പിലേക്ക് ഔചിത്യമില്ലാത്ത ചോദ്യവുമായി പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുറ്റവാളികള്‍ക്ക് സഹായമാകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. എന്നാല്‍ വിവരങ്ങള്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ നല്ല പങ്ക് വഹിച്ചവെന്നും മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News