സിപിഐഎമ്മിനെതിരായ മാധ്യമങ്ങളുടെ കുപ്രചരണം പൊളിഞ്ഞു; അബ്ദുല്‍ ഷുക്കൂര്‍ എൽഡിഎഫ് പാർട്ടി കൺവൻഷൻ വേദിയിൽ

CPIM

പാലക്കാട് ജില്ലയിലെ സിപിഐഎം ഏരിയ കമ്മിറ്റിയംഗവും തൊഴിലാളി യൂണിയന്‍ നേതാവുമായ അബ്ദുള്‍ ഷുക്കൂര്‍ പാർട്ടി വിടുന്നു എന്ന മാധ്യമങ്ങളുടെ കുപ്രചരണം പൊളിച്ച് സിപിഐഎം. പാർട്ടി വിട്ടു എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ച അബ്ദുള്‍ ഷുക്കൂര്‍ സിപിഐഎം നേതാക്കൾക്കൊപ്പം എൽഡിഎഫ് കൺവൻഷൻ വേദിയിലെത്തി.

സിപിഐഎമ്മില്‍ പൊട്ടിത്തെറി എന്നു പറഞ്ഞവര്‍ ലജ്ജിച്ചു തലതാഴ്ത്തുക. നിങ്ങള്‍ക്കൊന്നും ഈപാർട്ടിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലയെന്ന് ഷുക്കൂറിനൊപ്പം എത്തിയ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് പ്രതികരിച്ചു.

Also read:ഹേമാ കമ്മറ്റി റിപ്പോർട്ട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി

അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് എ കെ ഷാനിബ് പിന്മാറി. എൽ ഡി എഫ് സ്ഥാനാർഥി പി സരിന് പിന്തുണ നൽകുമെന്നും എ കെ ഷാനിബ് പറഞ്ഞു. സരിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എ കെ ഷാനിബ് പിൻമാറിയത്.

മത്സരത്തിൽനിന്ന് പിൻമാറുന്ന വിവരം ഷാനിബും സരിനും ഒരുമിച്ചാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് രാവിലെ ഷാനിബ് മത്സരത്തിൽനിന്ന് പിൻമാറണമെന്ന് വാർത്താസമ്മേളനത്തിൽ സരിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിൽ ഉറച്ചുനിൽക്കുമെന്നായിരുന്നു ഷാനിബ് മറുപടി നൽകിയത്. പിന്നീടാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News