അടിസ്ഥാനരഹിത വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ പിന്തിരിയണം: സിപിഐ(എം)

സിപിഐഎമ്മിന്റെ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ നൂറുകണക്കിന് ബഹുജനങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ബ്രാഞ്ച് തല ഉദ്ഘാടന സമ്മേളനങ്ങളും, ലോക്കല്‍ സമ്മേളനങ്ങളോടും അനുബന്ധിച്ച് വലിയ റാലികളും എല്ലാം ജനങ്ങള്‍ ഏറ്റെടുത്ത് വിജയകരമായ നിലയില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉണ്ട് എന്ന നിലയില്‍ നിറം പിടിപ്പിച്ച അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നിരന്തരമായി ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം നല്‍കിക്കൊണ്ടിരിക്കുകയാണ്.

സിപിഐഎമ്മിന്റെ സമ്മേളനങ്ങളും മറ്റും നടക്കുന്ന സന്ദര്‍ഭങ്ങളില്‍ മുന്‍പും പാര്‍ട്ടി ശത്രുക്കള്‍ക്ക് ആവേശം വരാന്‍ വേണ്ടി ചില മാധ്യമങ്ങള്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കാറുണ്ട്.

ALSO READ:നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരും: മന്ത്രി ആര്‍ ബിന്ദു

സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുന്ന പശ്ചാത്തലത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ച നാള്‍ മുതല്‍ തന്നെ പാര്‍ട്ടിക്കെതിരായിട്ടുള്ള പ്രചാരവേലയും ചിലര്‍ ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബ്രാഞ്ചുകളും പതിനായിരക്കണക്കിന് പാര്‍ട്ടി അംഗങ്ങളും ഉള്ള പാര്‍ട്ടിയാണ് സിപിഐഎം. പാര്‍ട്ടി സമ്മേളനങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ചും, സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും എല്ലാം വ്യക്തമായ ധാരണകളും നിര്‍ദ്ദേശങ്ങളും പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് പൂര്‍ണമായും പാലിച്ചുകൊണ്ട് നല്ല അച്ചടക്കത്തോടും കെട്ടുറപ്പോടും കൂടിയിട്ടാണ് ജില്ലയിലെ സമ്മേളനങ്ങള്‍ എല്ലാം വിജയകരമായി നടത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് എതിരായി ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് പാര്‍ട്ടി നേതാക്കന്‍മാരെയും മറ്റുമെല്ലാം മോശക്കാരായി ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമ ധര്‍മ്മത്തിന് യോജിച്ചതല്ല. അത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നവര്‍ അതില്‍ നിന്നും പിന്തിരിയണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ ആവശ്യപ്പെട്ടു.

ALSO READ:‘പൂരം വെടിക്കെട്ട് നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര വിജ്ഞാപനം റദ്ദാക്കണം’; സിപിഐഎം പ്രതിഷേധം

പാര്‍ട്ടി കമ്മിറ്റികളില്‍ സംസ്ഥാന സെക്രട്ടറിയും, നേതാക്കന്മാരും പങ്കെടുക്കുക എന്നുള്ളത് സ്വാഭാവികമായിട്ടുള്ള ഒരു നടപടിക്രമമാണ്. അത്തരത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നത് വാര്‍ത്തയാക്കി മാറ്റി ആഘോഷിക്കുന്ന നിലയിലേക്ക് ചില മാധ്യമങ്ങള്‍ തരംതാണു പോയതിലുള്ള അതൃപ്തി ജില്ലാ സെക്രട്ടറി പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News