കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുന്നത് മാധ്യമങ്ങൾ: ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തില്‍ വികസനത്തിന് എതിര് നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് വരെ വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യമാണ് ദേശീയ പാത വികസനം, വിഴിഞ്ഞം തുറമുഖം എന്നിവയ്ക്ക് പിന്നിലെന്നും ബ്രിട്ടാസ് പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി, ദേശീയ പാത വികസനം, റിംഗ് റോഡ് പദ്ധതി ഇവയെല്ലാം തലസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെയും സമഗ്ര മാറ്റത്തിന് ഇടയാക്കുന്നവയാണ്. എന്നാല്‍ സംസ്ഥാനത്ത് വികസനത്തിന് എതിര് നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവില്‍ വലിയ തരത്തിലുള്ള മാറ്റമാണ് അടിസ്ഥാന സൗകര്യ മേഖലയില്‍ കേരളത്തില്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ശശി തരൂര്‍ എം.പി, പ്രമുഖ വ്യവസായികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News