കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്താവതരണം, ആങ്കറിങ്ങ്, പി.ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്ട തുടങ്ങിയവയിലാണ് പഠനകാലയളവില്‍ പരിശീലനം ലഭിക്കുക.
Also read: ജേര്‍ണലിസം മേഖലയില്‍ എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് ഇന്റേണ്‍ഷിപ്പ് പദ്ധതി
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട് : 0495 2301772, തിരുവനന്തപുരം: 0471 2325154.
Also read: വിദ്യാര്‍ഥികളേ ഒരുക്കം തകൃതിയാക്കിക്കോളൂ; ജീ അഡ്വാന്‍സ്ഡ് പരീക്ഷ മെയ് 18ന്
അതേസമയം, കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് വിജയകരമായി പൂര്‍ത്തിയക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റ് ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688 / 7736925907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 0495 2301772, തിരുവനന്തപുരം: 0471 2325154.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here