പച്ചക്കള്ളങ്ങള്‍ പറയാന്‍ യാതൊരു മടിയുമില്ലാത്ത കൂട്ടമായി ചില മാധ്യമങ്ങള്‍ മാറിയെന്ന് വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കരുവന്നൂര്‍ ബാങ്ക് വിഷയത്തിലും ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലും മാധ്യമങ്ങള്‍ കഥകള്‍ ഉണ്ടാക്കുകയായിരുന്നെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരത്ത് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ എല്ലാം തെറ്റാണെന്ന് തെളിഞ്ഞല്ലോയെന്നും കൂടുതല്‍ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
READ ALSO:യുദ്ധഭൂമിയിൽ നിന്ന് അവർ തിരിച്ചെത്തി, ആശ്വാസ തീരത്ത് കേരളം
അതേസമയം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഫാസിസമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ കഴിഞ്ഞാല്‍ ഫാസിസത്തിന്റെ അരങ്ങേറ്റം പിന്നിലാക്കാന്‍ കഴിയും. ഇന്ത്യയിലെ ഏത് സംസ്ഥാനത്തും ഗുജറാത്ത് കലാപവും മണിപ്പൂര്‍ കലാപവും പോലെ പൈശാചികമായ കലാപങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. 28 പാര്‍ട്ടികളുള്ള ഇന്‍ഡ്യ മുന്നണിയെ ഇനിയും വിപുലപ്പെടുത്തണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
READ ALSO:ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ദില്ലിയില്‍ കനത്ത ജാഗ്രത
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here