‘മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകൾ ചമക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ

മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകൾ ചമക്കുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ ഫോട്ടോ മാത്രമാണ് വാർത്തകളിൽ വസ്തുതയായി ആകെ ഉള്ളത് എന്നും ബാക്കി വാർത്തകൾ എല്ലാം വസ്തുത വിരുദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘ചിത്രയുടെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവരെ മോശമായി ചിത്രീകരിക്കാനില്ല’: ഗോവിന്ദൻ മാസ്റ്റർ

‘കെഎസ്ഐ ഡിസിക്ക് 75 ഓളം കമ്പനികളിൽ നിക്ഷേപമുണ്ട്. 4.5 കോടി ഡിവിഡന്റായി ലഭിച്ചിട്ടുണ്ട്. എല്ലാത്തത്തിനെയും മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള വഴിയായാണ് കാണുന്നത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടക്കട്ടെ. ഏകപക്ഷീയമായ അന്വേഷണമാണ് നടക്കുന്നത്. നിയമപരമായി നികുതി നൽകിയ കമ്പനിയെ വേട്ടയാടുന്നത് പിണറായിയെ വേട്ടയാടാനാണ്.

Also read:രാമക്ഷേത്രത്തെ തെരഞ്ഞെടുപ്പ് ഇന്ധനമാക്കി ബിജെപി ഉപയോഗിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മുഖ്യമന്ത്രിയുടെ മകൾ എന്ന പേര് ഉപയോഗപ്പെടുത്തിയാണ് വേട്ടയാടാൽ. ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ല. വീണക്ക് മുഖ്യമന്ത്രിയുടെയോ പാർട്ടിയുടെയോ ഒരു പരിരക്ഷയും ആവശ്യമില്ല. ജനങ്ങൾക്ക് കിട്ടുന്ന എല്ലാ സേവനങ്ങളും തുടരും’- എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News