മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥ് വധക്കേസില്‍ വിധി ഇന്ന്. 2008ല്‍ സൗമ്യക്ക് നേരെയുണ്ടായ മോഷണശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്. 15വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്.
Also Read: എബിവിപി തെരഞ്ഞെടുപ്പ് നോമിനേഷനുകള്‍ നശിപ്പിച്ചു: പ്രതിഷേധവുമായി എസ്എഫ്ഐ
2008 സെപ്റ്റംബര്‍ 30നു ജോലി കഴിഞ്ഞു വസന്ത് കുഞ്ചിലെ വീട്ടിലക്ക് പോകുമ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിനു നേരെ മോഷണ ശ്രമം ഉണ്ടാവുകയും കൊല്ലപ്പെടുകയും ചെയ്തത്.മോഷ്ടാകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. 2009ല്‍ രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികള്‍ അറസ്റ്റിലായെങ്കിലും വിചാരണ വര്‍ഷങ്ങള്‍ നീണ്ടു.
Also Read: പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി
സാക്ഷികളെ വിസ്തരിക്കാന്‍ എടുത്ത സമയവും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവവും വിചാരണ നീളാന്‍ കാരണമായി. കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചത് മുതലാണ് വിചാരണ വേഗത്തിലായത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തരെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു… സാകേത് കോടതിയാണ് വിധി പറയുക. 15 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പറയുമ്പോള്‍ അര്‍ഹമായ ശിക്ഷ തന്നെ പ്രതികള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here