പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി; നാല് സഹപാഠികൾ അറസ്റ്റിൽ, സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിലെ ജയ്‌പ്പൂരിൽ സഹപാഠികൾ ചേർന്ന് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ പ്രമുഖ എൻട്രൻസ് കോച്ചിങ് കേന്ദ്രമായ കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഫെബ്രുവരി 10 നാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കള്ളം പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also Read; ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയും പെൺകുട്ടിയുടെ സുഹൃത്തുമായ യുപി സ്വദേശിയാണ് പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത്. തുടർന്ന് ഫ്ലാറ്റിലുണ്ടായിരുന്ന മറ്റു മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയായ യുപി സ്വദേശിയുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also Read; സ്കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന ആറ് വയസുകാരന് തെരുവു നായയുടെ കടിയേറ്റു

സംഭവത്തിന് ശേഷം പെൺകുട്ടി വിഷാദത്തിന് ചികിത്സയിൽ പ്രവേശിച്ചു. കൗൺസിലിങിനിടെയാണ്‌ പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തിനുമൊക്കെയായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ്ങിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ എത്തുന്ന സ്ഥലമാണ് കോട്ട. വിദ്യാർഥി ആത്മഹത്യയുടെ പേരിലും കുപ്രസിദ്ധമാണ് ഇവിടം. ഏകദേശം രണ്ടുലക്ഷത്തോളം വിദ്യാർത്ഥികളും ഇവിടെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News