കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കും വ്യാജം; ആരോഗ്യരംഗത്തെ കണക്കുകളിൽ മോദി സർക്കാരിന്റെ വീഴ്ചകൾ കണ്ടെത്തി ലാൻസെറ്റ്

ആരോഗ്യരംഗത്തെ കണക്കുകളിൽ മോദിസർക്കാർ വരുത്തിയത് ഗുരുതര വീഴ്ചയെന്ന് രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റിന്റെ കണ്ടെത്തൽ. കോവിഡ് മൂലം മരണപ്പെട്ടവരുടെ കണക്കുകൾ പോലും വ്യാജമാണെന്നും കണക്കുകളിൽ സുതാര്യത്തായില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. മോദിയുടെ ഗ്യാരണ്ടി എന്ന പേരിൽ ലോക്സഭ ഇലക്ഷനിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്ന മോദി സർക്കാരിന് ആരോഗ്യ മേഖലയിൽ പോലും ഗ്യാരണ്ടി നൽകാൻ കഴിഞ്ഞില്ലെന്ന് ഉറപ്പിക്കുകയാണ് രാജ്യാന്തര മെഡിക്കൽ ജേർണലായ ലാൻസെറ്റിന്റെ മുഖപ്രസംഗം.

Also Read: കേന്ദ്ര സർക്കാർ പദ്ധതിയിൽ അഴിമതി; മേഘ എഞ്ചിനീയറിങിനെതിരെ കേസെടുത്ത് സി ബി ഐ

ആരോഗ്യ രംഗത്തെ കണക്കുകൾ വ്യാജമാണെന്നും കണക്കുകളിൽ സുതാര്യതയില്ലെന്നുമാണ് മുഖപ്രസംഗം ചൂണ്ടികാണിക്കുന്നത്. ഒരു ജ്യത്തിന്റെ ആരോഗ്യ മേഖലയിലെ കണക്കുകൾ ശേഖരിക്കുന്നതിലും കൈമാറുന്നതിലും മോദി സർക്കാരിന്റെ അലംഭാവത്തെ വ്യ്കതമാക്കുമയാണ് എഡിറ്റോറിയൽ. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഡാറ്റയും സുതാര്യതയും എന്തുകൊണ്ട് പ്രധാനം എന്ന തലക്കട്ടോടെയാണ് ആരോഗ്യരംഗത്തെ പോരായ്മകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ കണക്കുകളിൽ പോലും കേന്ദ്രസർക്കാർ കൃതൃമാത്വം കാണിച്ചെന്നും 4.8 ലക്ഷം പേർ മരണപെട്ടന്ന വ്യാജ കണക്കുകൾ നിരത്തിയ സർക്കാരിന് മുന്നിൽ 6- മുതൽ 8 മടങ്ങു വരെ മരണം സംഭവിച്ചിട്ടുണ്ടെന്ന ലോകരാര്യോഗ്യ സംഘടനയുടെ കണക്കുൾപ്പടെ നിരത്തിയാണ് മുഖപ്രസംഗത്തിൽ കേന്ദ്രത്തെ വിമർശിച്ചത്.

Also Read: അപ്പനും മകനും ഒരുമിച്ചിറങ്ങിയ സാഹചര്യത്തില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ടതാണ്; തുഷാര്‍ വെള്ളാപ്പള്ളിയെ പരിഹസിച്ച് പി സി ജോര്‍ജ്

ആരോഗ്യ നയ രൂപീകരണത്തിലും,ആസൂത്രണത്തിലും കൃത്യതയാർന്ന വിവരങ്ങൾ നൽകുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുന്നും സമഗ്രമായ പഠനം ആവശ്യമാണെന്നും കുറ്റപ്പെടുത്തി. ദേശിയ സംസ്ഥാന താലത്തിൽ നടക്കുന്ന എല്ലാ കുടുംബരോഗ്യ സർവ്വേകളുടെ അടിസ്ഥാനം സെൻസസാണ്. എന്നാൽ കോവിഡ് മൂലം 2021 ലെ സെൻസസ് മുടങ്ങി. 2024ലെ ഇലക്ട്രോണിക് സർവ്വേ നടത്തുമെന്ന പ്രഖ്യാപനം ലക്ഷ്യം കാണേണ്ടത് അത്യാവശ്യമാന്നെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News