കാന്‍സര്‍ രോഗിയുടെ മരണം, ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും 60 ലക്ഷം പിഴ

കാന്‍സര്‍ രോഗിയുടെ   മരണത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിക്കും നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്‌സ് റിഡ്രെസല്‍ കമ്മീഷന്‍ (എന്‍.സി.ഡി.ആര്‍.സി) 60 ലക്ഷം പിഴ വിധിച്ചു. സോഫ്ട്‌വെയര്‍ എഞ്ചിനിയര്‍ കുന്ദല്‍ ചൗധരിയാണ് (37) ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ മരണപ്പെട്ടത്.

അശ്രദ്ധയും  മികച്ച സേവനം ലഭ്യമാക്കാത്തതുമാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും പിഴ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിനാണ് തുക നല്‍ക്കേണ്ടത്.

60 ലക്ഷത്തില്‍ 30 ലക്ഷം വുഡ്‌ലാന്‌റ് മെഡിക്കല്‍ കെയര്‍ ആശുപത്രി കെട്ടിവയ്ക്കണം. ഓങ്കോളജിസ്റ്റ് ഡോ.രാജേഷ് ജിന്ഡാല്‍, അനസ്‌തേടിസ്റ്റ് ഡോ.സനയ് പട്വാരി എന്നിവരാണ് യുവാവിനെ ചികിത്സിച്ചിരുന്നത്. വ്യവഹാര ചിലവുകള്‍ക്കായി ആശുപത്രി രണ്ട് ലക്ഷം രൂപ അധിക പിഴ ഒടുക്കണം. എന്‍.സി.ഡി.ആര്‍.സി അധ്യക്ഷന്‍ ഡോ.എസ്.എം കണ്ടികര്‍ ആണ് പരാതിയില്‍  ഉത്തരവിറക്കിയത്.

കുന്ദല്‍ ചൗധരിയുടെ ഭാര്യയും പ്രായപൂര്‍യാകാത്ത മകനുമാണ് 3.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എന്‍.സി.ഡി.ആര്‍.സിയെ സമീപിച്ചത്.

കീമോതെറാപ്പിയുടെ ബി2 സൈക്കിളിനു വേണ്ടി ഡോ.രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം കുന്ദല്‍ ചൗധരി 2008 ജൂണ്‍ 18ന് വുഡ്ലാന്റ് ആശുപത്രിയില്‍  അഡ്മിറ്റായി. ആശുപത്രിയില്‍ വച്ച് ഞരമ്പിലൂടെ എടുക്കേണ്ട വിന്‍ക്രിസ്റ്റൈന്‍ ഇഞ്ചക്ഷന്‍ സ്‌പൈനല്‍ കോഡിന്റെ പാളിയിലൂടെ (ഇന്ട്രാതിക്കലി) എടുക്കുകയും അത്  രോഗിയുടെ സ്ഥിതി വഷളാക്കുകയും ആയിരിന്നു.  രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹത്തിന്റെ നില ഗുരുതരമായതോടെ മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. ജൂണ്‍ 24ന്  ചൗധരിയെ കൊല്‍ക്കത്തയിലെ ബെല്ലെ വ്യു ക്ലിനിക്കിലേക്ക് മാറ്റിയെങ്കിലും ജൂലൈ 9 ന് മരണപ്പെടുകയായിരിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News