മെഡിക്കൽ പി.ജി സീറ്റ് അനുപാതം പുതുക്കി; അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അനുപാതത്തിലാണ് പുതിയ മാറ്റം

മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ദേശീയ മെഡിക്കൽ കമ്മിഷൻ. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അനുപാതത്തിലാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത് പി.ജി കോഴ്സുകളുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രൊഫസർമാർക്ക് മൂന്ന് വിദ്യാർഥികളെന്നതാണ് പുതിയ അനുപാതം.

Also read:‘A.M.M.Aയിൽ നിന്ന് രാജിവെയ്‌ക്കേണ്ടിയിരുന്നത് ആരോപണവിധേയർ മാത്രം’: വി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ

ഇതിന് മുൻപ് വരെ ഒരാൾക്കായിരുന്നു അവസരം. ഇത് പിന്നീട് രണ്ടാക്കിയിരുന്നു. മൂന്നുപേരുടെ ഗൈഡാകാൻ ഒരാൾക്ക് അനുമതി കിട്ടുന്നതോടെ സീറ്റുകളുടെ എണ്ണം കൂട്ടാനാകും. 15 വർഷത്തിലധികമായി പ്രവർത്തിക്കുന്ന, പി.ജി. തുടങ്ങിയിട്ട് 10 വർഷത്തിലേറെയായ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പ്രൊഫസർമാർക്കും മൂന്ന് വിദ്യാർഥികളെ അനുവദിക്കും.

Also read:ഡെൽറ്റ എയർലൈൻസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു

മറ്റ് സ്വകാര്യ കോളേജുകളിൽ രണ്ടുപേർക്കാണ് നിലവിൽ അനുമതി. പ്രൊഫസറാകാനുള്ള യോഗ്യതയുണ്ടായിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സ്ഥാനക്കയറ്റം കിട്ടാത്ത അസോസിയേറ്റ് പ്രൊഫസർമാർക്കും മൂന്നുപേരുടെ മേൽനോട്ടം വഹിക്കാൻ കഴിയും. അസോസിയേറ്റ് പ്രൊഫസർമാർക്ക് രണ്ടുപേരുടെ ചുമതലയാണ് സർക്കാർ കോളേജുകളിലും യോഗ്യതയുള്ള സ്വകാര്യ കോളേജിലും കിട്ടുക. ഈ യോഗ്യതയില്ലാത്ത സ്വകാര്യ കോളേജിന് ഒരാളെ മാത്രമേ പ്രവേശിപ്പിക്കാനാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News