ഫുട്‌ബോൾ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് നെയ്മറിന് ഗുരുതരമായി പരുക്കേറ്റത്. നെയ്മറിന്റെ ഇടത് കാൽമുട്ടിനു പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാകും. 6 മാസത്തിൽ കൂടുതൽ താരത്തിനു കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
ALSO READ:പോരാട്ടത്തിന്‍റെ നൂറ്റാണ്ട്; നൂറില്‍ വി എസ്
ഇതേകാരണത്താൽ അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല. അൽഹിലാൽ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിൻറെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളിൽ പലതും നെയ്മറിന് കളിക്കാനാകില്ല.
ALSO READ:ക്രൈസ്തവ പള്ളിക്ക് നേരെയും ആക്രമണം; ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; നിരവധിപേർക്ക് പരുക്ക്
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ അടുത്ത മത്സരങ്ങളും നെയ്‍മറിന് കളിക്കാനാകില്ല. കോപ്പ അമേരിക്കയ്ക്ക് മുമ്പ് പരുക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീൽ ഫൂട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. പരുക്ക് മാനസികമായി ഏറെ വേദനിപ്പിക്കുന്നു എന്നും തന്റെ ജീവിതത്തിലെ മോശം സമയമാണ് ഇതെന്നും നെയ്മർ ഇക്കാര്യത്തിൽ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here