വിജയകാന്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യം തൃപ്തികരമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരുമെന്നും ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറായി അവസ്ഥ തൃപ്തികരമല്ലെന്നാണ് ആശുപത്രി വ്യക്തമാക്കിയത്.

Also Read: ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തു

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ ബുദ്ധിമുട്ടുകള്‍ക്കായി ചികിത്സാ സഹായം ആവശ്യമാണ്. 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരും. താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News