കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ സംസ്ക്കാരം കുട്ടനാട്ടിലെ കാവാലത്ത് നടന്നു. പിതാവ് ഷാജിയുടെ കുടുംബ വീടായ നെല്ലൂർ വീട്ടുവളപ്പിലാണ് ആയുഷിന്റെ സംസ്കാരം നടന്നത്. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയാണ് ആയുഷിനും ചിതയൊരുക്കിയത്. ആയുഷിൻ്റെ കൂട്ടുകാരെയും ബന്ധുക്കളെയും കണ്ടതോടെ അച്ഛൻ്റെയും അമ്മയുടെയും സങ്കടം അണപൊട്ടി.
മെഡിക്കൽ കോളജിലെ സഹപാഠികളും മറ്റ് സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിനെത്തി. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആയുഷ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗവും നടന്നു.
Also Read; ശബരിമലയില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here