വർക്കല പാപനാശത്ത് കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി തിരയിൽപ്പെട്ട് കാണാതായി

drowning

വർക്കല പാപനാശത്ത് കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. 4 സുഹൃത്തുകൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചൽ സ്വദേശി അഖിൽ (21) നെയാണ് കാണാതായത്. രാത്രി 7.15 ഓടെയാണ് അപകടം. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഫയർഫോഴ്‌സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി ആയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. കോസ്റ്റൽ പൊലീസും കടലിൽ തെരച്ചിൽ നടത്തുന്നുണ്ട്.

Also Read; സിദ്ധാർത്ഥിൻ്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ വീഴ്‌ച വരുത്തിയോ ? നോക്കാം വിശദമായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News