എറണാകുളം വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം; പകർച്ച വ്യാധികൾ നിയന്ത്രണ വിധേയമാക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു

എറണാകുളം വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്തവും മറ്റ് പകർച്ച വ്യാധികളും നിയന്ത്രണ വിധേയമാകാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. പഞ്ചായത്തിലെ രോഗബാധയെ സംബന്ധിച്ച റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; തൃണമൂൽ കോൺഗ്രസ് ശക്തികേന്ദ്രമായ ശ്രീറാം പൂരിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം

വേങ്ങൂർ പഞ്ചായത്തിൽ 133 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. 33 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 2 പേർ മരണപെടുകയും ചെയ്തു.കഴിഞ്ഞ മാസം 17നായിരുന്നു പഞ്ചായത്തിലെ ആദ്യ രോഗ ബാധ കണ്ടെത്തിയത്. പഞ്ചായത്തിലെ രോഗ ബാധയെ സംബന്ധിച്ച റിപ്പോർട്ട്‌ കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

Also Read: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ സമരം പിൻവലിച്ചു

ചികിത്സയിൽ കഴിയുന്ന ആളുകളുടെ ചികിത്സ സഹായവും പരിഗണിക്കും. മുഖ്യമന്ത്രിയോട് ഈ വിഷയം സംസാരിക്കുംമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. രോഗ ബാധയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News