ശബരിമലയെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വലിയ ആശ്വാസമാവുകയാണ് ഔഷധ കുടിവെള്ളവും ബിസ്‌ക്കറ്റും. 652 പേരെയാണ് വിതരണത്തിനായി ദേവസ്വം ബോർഡ് നിയോഗിച്ചത്. അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരും ഇത്തവണ സേവനത്തിനായുണ്ട്.
Also read: ‘സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതച്ചട്ടം പാലിക്കാൻ ഏവരും ശ്രദ്ധിക്കണം’: മന്ത്രി എം ബി രാജേഷ്
ശരംകുത്തിയില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നാണ് നീലിമല മുതല്‍ ഉരക്കുഴി വരെ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ഔഷധക്കുടിവെള്ളം. ഓരോ 50 മീറ്റര്‍ അകലത്തിലും കുടിവെള്ളം വിതരണം ചെയ്തു വരുന്നു. ജലജന്യരോഗങ്ങളെ ഭയപ്പെടാതെ തീര്‍ഥാടനം പൂര്‍ത്തിയാക്കാനാകുമെന്നതാണ് കുടിവെള്ള വിതരണത്തിന്റെ പ്രധാന നേട്ടം.
Also read: ‘വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ല’: മുഖ്യമന്ത്രി
പ്ലാസ്റ്റിക് കുപ്പികള്‍ മൂലമുണ്ടാകുന്ന മാലിന്യം പൂര്‍ണമായി ഇല്ലാതാക്കാനും ഇതുവഴി സാധിച്ചു. തിരക്ക് വർധിച്ചതോടെ മണിക്കൂറുകൾ ക്യൂ നിൽക്കുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളവും ബിസ്‌കറ്റും ലഭിക്കുന്നത് വലിയ ആശ്വാസം പകരുന്നു. ആകെയുടെ 652 തൊഴിലാളികളിൽ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്ര വർഗ്ഗക്കാരായ ഇരുന്നോളം യുവാക്കളുമുണ്ട്. രാവിലെയും വൈകിട്ടുമായി 4 മണിക്കൂർ വീതമാണ് ഇവരുടെ ഡ്യൂട്ടി.
ഒരു കോടി അറുപത്തിയേഴ് ലക്ഷത്തിലധികം ബിസ്‌കറ്റാണ് മണ്ഡലകാലത്ത് മാത്രം വിതരണം ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here