ഔഷധസസ്യ പ്രചരണത്തിനും പരിപാലത്തിനുമായി ആനാട് ആയുർവേദ ആശുപത്രിയിൽ ഔഷധ സസ്യ ഉദ്യാനം

ആനാട് ആയുർവേദ ആശുപത്രിയിൽ ഔഷധ സസ്യ ഉദ്യാനം. ഔഷധസസ്യ പ്രചരണത്തിനും പരിപാലത്തിനുമായി തൊടുപുഴ നാഗാർജ്ജുന ഔഷധശാല നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആനാട് എസ്എൻവിഎച്എസ്എസ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് ആനാട് ഗ്രാമ പഞ്ചായത്ത്, നെടുമങ്ങാട് ഗവ. ആയുർവ്വേദ ആശുപത്രിയിൽ ഔഷധ സസ്യ ഉദ്യാനം നിർമ്മിച്ചു. വാമനപുരം എംഎൽഎ അഡ്വ ഡികെ മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീകല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ മുഖ്യ പ്രഭാഷണം നടത്തി. ഡിഎംഒ ഡോ. അജിത അതിയേടത്ത് മുഖ്യാതിഥി ആയിരുന്നു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിജെ സെബി ചടങ്ങിന് സ്വാഗതം ആശംസിച്ചു. നാഗാർജ്ജുന ഔഷധശാലയുടെ സോണൽ മാനേജർ ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തി.

Also Read; അഖില്‍ മാരാരിന്റെ പ്രചാരണം പച്ചക്കള്ളം ! ലാപ്‌ടോപ്പുകളും ദുരിതാശ്വാസ നിധിയും; മറുപടിയുമായി അന്‍വര്‍ സാദത്ത്

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്രലേഖ, വാർഡ് മെമ്പർ കവിത പ്രവീൺ, ആശുപത്രി വികസന സമിതി അംഗം ഹരിദാസ്, ആയുർവേദ മെഡിക്കൽ അസ്സോസ്സിയേഷൻ ഓഫ് ഇന്ത്യ നെടുമങ്ങാട് ഏരിയ പ്രസിഡൻ്റ് ഡോ. അനീഷ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ. രോഹിത് ജോൺ, ഡോ. വിഷ്ണു മോഹൻ, ഡോ. പൂർണ്ണിമ സ്ഥാപത്തിലെ മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ദീപ രാജ് കൃതജ്ഞത അർപ്പിച്ചു. തുടർന്ന് ആനാട് എസ്എൽവിഎച്ച്എസ്സ്എസ്സിലെ എൻഎസ്സ്എസ്സ് യൂണിറ്റ് വിദ്യാർത്ഥികൾക്ക് നാഗാർജ്ജുനയുടെ അഗ്രകൾച്ചർ മാനേജർ ബേബി ജോസഫ് ഔഷധ സസ്യ ബോധവത്കരണ ക്ലാസ്സു ക്വിസ്സും സംഘടിപ്പിച്ചു.

Also Read; പാരിസ് ഒളിമ്പിക്സ്; അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ സ്വീകരിച്ച് അന്താരാഷ്ട്ര കായിക കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News