മലതാങ്ങി, വട്ടവള്ളി, പടുവള്ളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഒരൗഷധ സസ്യമാണ് വട്ടോളി. സാധാരണയായി കേരളത്തിൽ എല്ലായിടത്തും തന്നെ കണ്ടുവരുന്ന ഒരു സസ്യമാണെങ്കിലും ഇപ്പോൾ ഇത് ഒരിടത്തും കിട്ടാറേയില്ലെന്നതാണ് സത്യം. എന്നാൽ ഇതിന്റെ ആവശ്യക്കാർക്കൊട്ട് കുറവില്ല താനും.
ചങ്ങരംകുളത്തെ മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്ന മലതാങ്ങി സസ്യമാണിപ്പോൾ താരം. ക്ഷേത്രമുറ്റത്തെ മരങ്ങളിൽ പടർന്ന് പുഷ്പ്പിച്ച വള്ളിച്ചെടിയിൽ വയലറ്റ് നിറത്തിൽ കുലകളായി നിൽക്കുന്ന കായ്കൾ തൂങ്ങി നിൽക്കുന്ന കാഴ്ചതന്നെ വിസ്മയകരമാണ്. വലിയ ഇടവേളകൾക്കുശേഷമാണ് ഇത് പൂക്കാറുള്ളു എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ മൂക്കുതല ക്ഷേത്രത്തിലെത്തി പൂത്തുനിൽക്കുന്നത് മലതാങ്ങി സസ്സ്യമാണെന്ന് സ്ഥിരീകരിച്ചു.
Also Read: അട്ടപ്പാടിയിൽ തെരുവുനായ്ക്കൾ മാനിനെ കടിച്ചു കൊന്നു
പൂത്തുനിൽക്കുന്നത് മലതാങ്ങി എന്ന അപൂർവ്വ സസ്യം തന്നെയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കൗതുകം നിറഞ്ഞ ഈ കാഴ്ച കാണാനും ഫോട്ടോ എടുക്കാനുമൊക്കെയായി ധാരാളമാളുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here