ഇനി അവശ്യമരുന്നുകളും പൊള്ളും !

രാജ്യത്ത് ഏപ്രിൽ 1 മുതൽ അവശ്യമരുന്നുകൾക്ക് വൻതോതിൽ വില കൂടും. ജീവൻ രക്ഷാ മരുന്നുകൾക്കുൾപ്പടെ 10 മുതൽ 12 ശതമാനം വരെ വില വർധനയ്ക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 23 ശതമാനം വിലവര്‍ധനവാണ് ഇതോടെ ഉണ്ടാകുന്നത്.

പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, കൊളസ്ട്രോള്‍ തുടങ്ങി വിവിധ ജീവിത ശൈലീരോഗമുള്ളവരെയാണ് വിലവര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുക. പലരും ഒന്നിലധികം അസുഖങ്ങള്‍ക്ക് ദിവസവും മരുന്ന് കഴിക്കുന്നവരാണ്. കൂടാതെ അര്‍ബുദ മരുന്നുകള്‍, വേദന സംഹാരികള്‍, ആന്‍റി ബയോട്ടിക്കുകള്‍, അലര്‍ജി മരുന്നുകള്‍, നാഡീ സംബന്ധമായ മരുന്നുകള്‍ ഇവയ്ക്കെല്ലാം ഏപ്രില്‍ ഒന്നിനു ശേഷം പൊള്ളുന്ന വിലയാകും. ഇത് ചികിത്സാച്ചെലവും വര്‍ധിക്കാനിടയാക്കും. കേന്ദ്രസർക്കാരിന് കീഴിലെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റിയാണ് മരുന്ന് കമ്പനികള്‍ക്ക് വിലവര്‍ധനയ്ക്കുള്ള അനുമതി നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്‍റെ കണക്കനുസരിച്ച് മൊത്തവ്യാപാരവിലസൂചിക 12.12 ശതമാനമായതിനാലാണ് ഇത്രയും വലിയ വിലവര്‍ധനയ്ക്ക് അനുമതി നല്‍കുന്നതെന്നാണ് എന്‍പിപിഎയുടെ ന്യായം. കഴിഞ്ഞ വര്‍ഷം പത്തു ശതമാനത്തിലധികമായിരുന്നു വിലവര്‍ധന. അതായത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മരുന്നുകള്‍ക്ക് 23 ശതമാനം വിലയാണ് കൂടുന്നത്. ആദ്യമായാണ് ഇത്രയും വലിയ വിലവര്‍ധന നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News