ഗവർണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിപുലമായ സമരപരിപാടികളാണ് നടക്കുന്നത്. ഇതിനിടയിൽ എസ്എഫ്‌ഐ ഉയർത്തിയ ചില പ്രതിഷേധ ബാനറുകളിലെ ഇംഗ്ലീഷ് ചൂണ്ടിക്കാട്ടി വിടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. തൃശ്ശൂർ കേരള വർമ കോളേജിൽ എസ്എഫ്‌ഐ ഉയർത്തിയ ബാനറിൽ ‘യുവർ ദാൽ വിൽനോട്ട് കുക്ക് ഹിയർ’ എന്ന വാചകമാണ് ഏറ്റവുമധികം വിമർശനങ്ങളും ട്രോളുകളും നേരിട്ടത്. ഇതിന് എസ്എഫ്‌ഐ നേതാക്കൾ മറുപടിയുമായി എത്തുകയും ചെയ്തിരുന്നു.
ALSO READ: ആ കാഴ്ച എന്നെ തളർത്തി; വിവാഹമോചനത്തിന് കാരണമെന്തെന്ന് സൂചനകൾ നൽകി ബാല
എന്നാൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് എഴുത്തികാരിയായ മീന കന്തസ്വാമി. എസ്എഫ്‌ഐയുടെ പോസ്റ്ററുകളെ താനെങ്ങനെ മനസിലാക്കുന്നു, അത് ഏത് തരത്തിൽ വ്യാഖ്യാനിക്കുന്നു എന്നതാണ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ആക്ടിവിസ്റ്റ് കൂടിയായ മീന കന്തസ്വാമി വ്യക്തമാക്കിയിരിക്കുന്നത്. പദാനുപത വിവർത്തനം ചെയ്യേണ്ട ആവശ്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മീന കന്തസ്വാമിയുടെ വാക്കുകൾ ഇങ്ങനെ:
”ഒരു കാര്യം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിന്റെ ശരിയായ വഴിതന്നെയാണിത്, അതേസമയം അതിനെ വിവര്‍ത്തനം ചെയ്യേണ്ട, ഭാഷയുടെ അതാര്യതയും അഭേദ്യമായ സംസ്‌കാരത്തിനും ഇതില്‍ ഭംഗം വരുത്തിയിട്ടില്ല. നിങ്ങള്‍ക്കറിയാമെങ്കില്‍ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇല്ല. നിങ്ങള്‍ അത് ചോദിക്കാനും കണ്ടെത്താനും ശ്രമിച്ചാല്‍ അത് വളരെ നല്ലത്.”- അവര്‍ എക്‌സില്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here