28 വർഷത്തിനുശേഷം ആദ്യമായി തിയേറ്ററിൽ നിന്ന് സൂപ്പർ ഹിറ്റ് സിനിമ കണ്ട മീന

28 വർഷം പൂർത്തിയാക്കിയ രജനികാന്ത് നായകനായ ‘മുത്ത്’ 2023 ഡിസംബർ 8 ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു. എന്നത്തേയും പോലെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തു. നടി മീനയും ചിത്രത്തിന്റെ സംവിധായകൻ കെ എസ് രവികുമാറും ചിത്രത്തിന്റെ ആദ്യ പ്രദർശനം തന്നെ കണ്ടിരുന്നു. എന്നാൽ രസകരമായ കാര്യം ഇതാണ്.. അതായത് ഒരു സൂപ്പർഹിറ്റ് ചിത്രം ആദ്യമായാണ് ഒരു തീയറ്ററിൽ നിന്ന് നടി മീന കാണുന്നത് എന്നതാണ്.

ALSO READ: ജീവിതം മാറി മറിയാൻ വൈകുന്നേരങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യൂ…

സിനിമ കണ്ടതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് മീന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സംതൃപ്തവും ഗൃഹാതുരവുമായ ഒരു ദിവസമായിട്ടാണ് മീന ആ ദിവസത്തെ കാണുന്നത്. സിനിമയോടുള്ള സ്‌നേഹവും പ്രശംസയും നിർമാണത്തിനായുള്ള അവിശ്വസനീയമായ കഠിനാധ്വാനവും നേരിട്ട് കാണാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല എന്നും പ്രിയ നടി കൂട്ടിച്ചേർത്തു.

ALSO READ: ‘ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രേ കണ്ടുള്ളൂ’, പൃഥ്വിരാജിനും രഞ്ജിത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ

രോഹിണി തിയേറ്ററിലെ എഫ്ഡിഎഫ്എസ് അഥവാ ആദ്യ പ്രദർശനം ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു എന്നും സിനിമയിലെ പാട്ടുകളൊക്കെ വീണ്ടും പ്ലേ ചെയ്തപ്പോൾ ഉണ്ടായിരുന്ന സദസിന്റെ ആർപ്പുവിളികളും സന്തോഷവും ആവേശവും പകർന്നു. 28 വർഷങ്ങൾക്കിപ്പുറവും സിനിമയുടെ മാന്ത്രികത അവശേഷിക്കുകയും അതിനോടുള്ള പ്രേക്ഷകരുടെ അഭിനിവേശം ശരിക്കും പ്രചോദനകരമാണെന്നും മീന പറഞ്ഞു.

തെന്നിന്ത്യയുടെ ഇഷ്ടനായിക മീന ചിത്രത്തിന്റെ റീ-റിലീസിന് പ്രൊഡക്ഷൻ ഹൗസിന് നന്ദി പറയുകയും ചെയ്തു.

‘മുത്ത്’ ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് 1995 ഒക്ടോബർ 23-നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News