ഹരികൃഷ്ണന്‍സില്‍ മീരയായി ആദ്യം വിളിച്ചിരുന്നത് എന്നെ ആയിരുന്നു: മീന

മോഹന്‍ലാല്‍- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ഹരികൃഷ്ണന്‍സില്‍ ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് പകരം ആദ്യം മീരയായി തെരഞ്ഞെടുത്തത് മീനയെ ആയിരുന്നു. എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കായതിനാല്‍ താരത്തിന് അതിന് സാധിച്ചില്ല.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും രണ്ട് പേര്‍ക്കുമായി ഒറ്റ നായികയായി വരാന്‍ മീനക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കിനാല്‍ അത് ചെയ്യാന്‍ കഴിയാഞ്ഞതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് പിന്നീട് മീന തന്നെ പറഞ്ഞിട്ടുണ്ട്.

കമലിന്റെ തേവര്‍മകനില്‍ നായികാ കഥാപാത്രമായ പഞ്ചവര്‍ണമാവാനും പടയപ്പയിലെ വില്ലത്തിയായ നീലാമ്പരിയാവാനും മീനയെ വിളിച്ചിരുന്നു.

‘പടയപ്പയിലെ രമ്യ കൃഷ്ണന്റെ റോള്‍ ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നോട് ആ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. അത്രയും നാള്‍ രജിനി സാറിന്റെ പെയറായി ഒരുപാട് സിനിമകള്‍ ചെയ്തിട്ട് ഇങ്ങനെയൊരു നെഗറ്റീവ് റോള്‍ വന്നാല്‍ എനിക്ക് ചേരില്ല എന്ന് തോന്നി. ഇത് ശരിയാവില്ല എന്ന് അമ്മ പറഞ്ഞു. ശരിയെന്ന് ഞാനും പറഞ്ഞു. ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്. ആ കഥാപാത്രം എനിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു. ഹിറ്റായിക്കോട്ടെ, അല്ലാതിരിക്കട്ടെ, അത് വേറെ കാര്യമാണ്. ആ സിനിമ വലിയ ഹിറ്റായതുകൊണ്ടോ, രമ്യക്ക് നല്ല പേര് കിട്ടിയതുകൊണ്ടോ പറയുന്നതല്ല, ഒരു നടിയെന്ന നിലയില്‍ എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു,’ മീന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News