അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പുരുഷ താരങ്ങള്‍ സിനിമയില്‍ ഇന്നും സജീവം; രഹസ്യം വെളിപ്പെടുത്തി മീനാക്ഷി ശേഷാദ്രി

meenakshi sheshadri

അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, തുടങ്ങിയ പുരുഷ താരങ്ങള്‍ ബോളിവുഡില്‍ ഇന്നും സജീവമായി തുടരാനുള്ള രഹസ്യം പങ്കുവെച്ച് നടി മീനാക്ഷി ശേഷാദ്രി. നടന്മാര്‍ക്ക് ഗര്‍ഭധാരണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നാണ് മീനാക്ഷിയുടെ വാദം

ദാമിനി, ഹീറോ, ഘട്ടക് തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ മീനാക്ഷി ശേഷാദ്രിയാണ് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ നടിമാരെ താരതമ്യപ്പെടുത്തുമ്പോള്‍ നടന്മാര്‍ സിനിമയില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയത്.

1996-ലാണ് മീനാക്ഷി ശേഷാദ്രി സിനിമയില്‍ നിന്ന് മാറി കുടുംബിനിയായി അമേരിക്കയിലേക്ക് താമസം മാറുന്നത്. എന്നാല്‍ ഇപ്പോള്‍ 60-ാം വയസ്സില്‍ അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യതകള്‍ തിരയുകയാണ് ഈ പഴയ കാല നടി.

27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിനായി തയ്യാറെടുക്കുമ്പോഴാണ് തന്റെ കൂടെ അഭിനയിച്ച നായകന്മാര്‍ ഇന്നും സജീവമായി തുടരുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍ കൂടാതെ ഇതര ഭാഷകളിലെ താരങ്ങളെല്ലാം ഇന്നും അരങ്ങ് വാഴുന്നവരാണ്.

ഗാര്‍ഹിക ഉത്തരവാദിത്തങ്ങളുടെ അസമത്വ വിതരണമാണ് പ്രധാന കാരണമായി ശേഷാദ്രി ചൂണ്ടിക്കാട്ടുന്നത്. പുരുഷന്മാര്‍ പൊതുവെ വീട്ടില്‍ ഗാര്‍ഹിക ജോലികള്‍ ചെയ്യുന്നവരല്ലെന്നും അതിനാല്‍ അവര്‍ക്കെല്ലാം കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും നടി ചൂണ്ടിക്കാട്ടുന്നു.

ഈ നടന്മാര്‍ക്കൊന്നും പ്രസവത്തെക്കുറിച്ചോ ഗര്‍ഭധാരണത്തെക്കുറിച്ചോ കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചോ വേവലാതിപ്പെടേണ്ടതില്ലെന്നും ഇതെല്ലാം സ്ത്രീയുടെ ഉത്തരവാദിത്തമായി മാറുന്നുവെന്നുമാണ് നടി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News