സെര്‍ബിയയില്‍ ബ്രൈഡ് ടു ബി ആഘോഷമാക്കി മീര നന്ദന്‍; ചിത്രങ്ങള്‍ പങ്കുവച്ച് താരം

വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരമായ മീരനന്ദന്‍. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവുമായുള്ള മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോള്‍ അവധിക്കാലം ആഘോഷമാക്കാന്‍ സെര്‍ബിയയില്‍ പോയ മീരയും സുഹൃത്തുക്കളും അവിടെ വച്ച് നടത്തിയ നടിയുടെ ബ്രൈഡ് ടു ബി ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

ALSO READ:  മട്ടന്നൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ബോംബുകൾ പിടികൂടി

മീര വെള്ള വസ്ത്രത്തിലും സുഹൃത്തുകളും കറുപ്പു നിറത്തിലുള്ള വസ്ത്രവുമാണ് ബ്രൈഡ് ടു ബി ആഘോഷങ്ങള്‍ക്കായി അണിഞ്ഞത്. നാലു പേര്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ടീം ബ്രൈഡ് എന്നെഴുതിയ ചെരുപ്പുകളും വസ്ത്രങ്ങളുമാണ് താരത്തിന്റെ സുഹൃത്തുകള്‍ അണിഞ്ഞിരുന്നത്.

ALSO READ: സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് 1120 രൂപ കുറഞ്ഞു

കഴിഞ്ഞവര്‍ഷം വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് മീരയുടെ വിവാഹമാണെന്ന് എല്ലാവരും അറിയുന്നത്. പുതിയ ചിത്രങ്ങള്‍ വൈറലായതോടെ താരത്തിന് ആശംസയുമായി നിരവധി പേര്‍ കമന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News