സിനിമയിൽ അഭിനയിച്ചവർക്ക് ആരെ വേണമെങ്കിലും കിട്ടുമല്ലോ; അതാണ് എന്നെ ആകർഷിച്ച ഒരു കാര്യം; തുറന്നു പറഞ്ഞ് മീര നന്ദൻ

മുല്ല സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മീര നന്ദൻ.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ലണ്ടനിൽ താമസിക്കുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയത്തെയും വരനെയും കുറിച്ച് പറഞ്ഞിരിക്കുകയാണ് മീര.

ALSO READ:തൃശ്ശൂര്‍ അച്ഛൻ തീകൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു

ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന്  വിശ്വസിക്കുന്നു.’’ എന്നാണ് വിവാഹത്തെ  കുറിച്ച് മീര പറഞ്ഞത്.വിവാഹം ഇപ്പോഴില്ല.എൻഗേജ്‌മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വർഷം കഴിഞ്ഞേ വിവാഹമുള്ളൂ. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അത് തന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോൾ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നും മീര പറഞ്ഞു.

ശ്രീജു ജനിച്ചതും വളർന്നതെല്ലാം ലണ്ടനിലാണ്. ആൾക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്. സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണ പലർക്കമുണ്ട്. അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളെ പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്.അറേഞ്ചഡ് മാര്യേജ് ആണ്. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. കാര്യങ്ങളെ വളരെ ഈസിയായി, ജീവിതം ചിൽഡ് ഔട്ട് ചെയ്യുന്ന കക്ഷിയാണ് ശ്രീജു. അദ്ദേഹം ലണ്ടനിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ അതിന്റേതായ കൾച്ചറൽ ഡിഫറൻസുകളും ഉണ്ട് എന്നും മീര പറഞ്ഞു.

ALSO READ:നെഗറ്റീവ് റിവ്യൂ പറയുന്നവർ ജേണലിസ്റ്റുകളല്ല പാപ്പരാസികളാണ്, മലയാളത്തിൽ പറഞ്ഞാൽ മഞ്ഞപത്രക്കാർ: സാബു മോൻ

അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് താൽപര്യമായത്. ശ്രീജു ദുബായിലേക്ക് വന്നു. എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെട്ടു. പുള്ളിക്ക് ദുബായിയും ഇഷ്ടപ്പെട്ടു. ശ്രീജു വളരെ ഈസി ഗോയിങ് ആണ്. ഞാൻ ഒരിക്കലും അങ്ങനെയൊരാൾ അല്ല. ഞാൻ വളരെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ സംസാരിച്ചാലും അദ്ദേഹം അതിനെ കൂളായി എടുക്കും. അതാണ് എന്നെ ആകർഷിച്ച ഒരു കാര്യമെന്നും മീര പറഞ്ഞു.ശ്രീജു വിവാഹനിശ്ചയത്തിനു വേണ്ടി പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വരുന്നതെന്നും മീര നന്ദൻ പറഞ്ഞു.

അതേസമയം തന്റെ ദുബായ് ലൈഫിനെ കുറിച്ചും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ശമ്പളമില്ലാതെ ജീവിച്ചപ്പോൾ നാട്ടിലേക്ക് വരുന്നതിനെ കുറിച്ച് താൻ ആലോചിച്ചിരുന്നു. അങ്ങനെ ഇട്ടിട്ട് പോയാൽ ശരിയാവില്ലല്ലോ എന്നോർത്ത് പൊരുതുകയായിരുന്നു’ എന്നാണ് മീര പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News