‘പണമുണ്ടെങ്കിൽ പിന്നെന്ത് വേണം’; മീര നന്ദന്റെ പ്രതിശ്രുത വരനെ അപമാനിച്ച് സോഷ്യൽ മീഡിയ

നടി മീര നന്ദന്റെ പ്രതിശ്രുത വരനെ അപമാനിച്ച് സോഷ്യൽ മീഡിയ. അടുത്തിടെയാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയത്തിന് ശേഷം മീര ശ്രീജുവുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിന് പിന്നാലെ വലിയ അപമാനങ്ങളും ബോഡി ഷെയ്‌മിങ്ങുമാണ് ശ്രീജുവിന്‌ നേരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്.

ALSO READ: മികച്ച പ്രേക്ഷക പ്രതികരണവുമായി ഐ എഫ് എഫ് കെ മൂന്നാം ദിനത്തിലേക്ക്; മമ്മൂട്ടി ചിത്രം കാതൽ കാണാൻ വൻതിരക്ക്

‘പണമുണ്ടെങ്കിൽ പിന്നെന്ത് വേണം’ എന്ന തരത്തിലും ശാരീരികമായി അപമാനിക്കുന്ന തരത്തിലുമാണ് ശ്രീജുവിനെതിരെ ഉയരുന്ന കമന്റുകൾ. അതിനിടയിൽ മീരയെയും ശ്രീജുവിനെയു എം പിന്തുണച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. ഇത്ര വൃത്തികെട്ട രീതിയിൽ ഒരാളെ അപമാനിക്കാൻ മലയാളികൾക്ക് മാത്രമേ കഴിയു എന്നുള്ള കമന്റുകളും കാണാം.

ALSO READ: 105 ആം വയസിൽ തന്റെ ആഗ്രഹം സഫലീകരിച്ച് കുഞ്ഞിപ്പെണ്ണ് അമ്മ

പല താരങ്ങളിൽ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്ക് വിധേയരാകാറുണ്ട്. എന്നാലും പങ്കാളികളെയുൾപ്പടെ അപമാനിക്കുന്ന പ്രവണത തീർത്തും അപലപനീയമാണ്. ഇതുവരെയും താരം ഇത്തരം ബോഡി ഷെയ്മിങ്ങിനോട് പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News