തുടക്കം മാംഗല്യം! പാട്ടും ഡാൻസുമായി മീരയുടെ ഹൽദി കളറാക്കി താരങ്ങൾ

നടി മീരാ നന്ദന്റെ വിവാഹ ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഹൽദി ആഘോഷങ്ങളിൽ അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.
സിനിമയിൽ മീരയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ , ആൻ അഗസ്റ്റിൻ എന്നിവരും ഹൽദി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. പാട്ടും ഡാൻസുമായി ഏറെ ആഘോഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.ആഘോഷങ്ങളുടെ ചിത്രങ്ങൾ മീര തന്നെ തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട് .

ALSO READ: കോഴിക്കോട് രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവം; ആലപ്പുഴ സ്വദേശിയായ യുവതി അറസ്റ്റില്‍

ALSO READ: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം: 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് മീരയുടെ ഭാവിവരൻ. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടെതെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. ലാൽജോസിന്റെ മുല്ലയിലൂടെയായിരുന്നു മീരയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അന്യഭാഷകളിൽ അടക്കം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക ശ്രദ്ധ നേടിയ താരം ഇപ്പോൾ ദുബായിലുള്ള എം എമ്മിൽ ജോലിചെയ്യുകയാണ്.

ALSO READ: മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News