ജയിലറിനെക്കാൾ കളക്ഷൻ ലിയോ നേടിയാൽ മീശ വടിക്കും, നടൻ രാജേന്ദ്രന്റെ മീശയുടെ വലിപ്പം കുറഞ്ഞു വരുന്നു; തുറന്നുകാട്ടി സോഷ്യൽ മീഡിയ

ജയിലറിനെക്കാൾ കളക്ഷൻ ലിയോ നേടിയാൽ മീശ വടിക്കും എന്ന് പറഞ്ഞ നടൻ രാജേന്ദ്രൻ വാക്ക് പാലിച്ചോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ലിയോ നാല് ദിവസം കൊണ്ട് 400 കോടി നേടിയതോടെ താരത്തിന്റെ മീശയുടെ വലിപ്പവും കുറഞ്ഞു വരുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതേ കുറിച്ച് ചോദിക്കുമ്പോൾ സിനിമയുടെ കളക്ഷൻ മുഴുവൻ തട്ടിപ്പാണെന്നാണ് നടൻ വാദിക്കുന്നത്.

ALSO READ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു

‘രജനിയും വിജയിയും തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കമൽസാറും രജനി സാറും തമ്മിൽ മത്സരമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാം. രജനിസാറിൻറെ ജയിലർ നേടിയ കളക്ഷൻ വിജയുടെ ലിയോ മറികടന്നാൽ എൻറെ മീശവടിക്കാം’, എന്നായിരുന്നു മീശയ് രാജേന്ദ്രൻ വെല്ലുവിളിച്ചിരുന്നത്.

ALSO READ: മാത്യു കു‍ഴല്‍നാടന്‍ മറുപടി കിട്ടിയശേഷം തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

അതേസമയം, കടുത്ത രജനി ആരാധകനാണ് മീശയ് രാജേന്ദ്രൻ. തമിഴ്‌നാട്ടിലെ സൂപ്പർസ്റ്റാർ ആരാണ് എന്നതിന്റെ തർക്കം തുടർന്നുകൊണ്ടിരിക്കെ രജനി തന്നെയാണ് സൂപ്പർസ്റ്റാർ എന്ന് വാദിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News