കേസിന് പിറകെ കേസുകൾ; ‘മീശ വിനീത്’ വീണ്ടും പൊലീസ് പിടിയിൽ

സോഷ്യല്‍ മീഡിയ താരം ‘മീശ വിനീത്’ വീണ്ടും പൊലീസ് പിടിയില്‍. മടവൂര്‍ സ്വദേശിയുടെ തലയടിച്ച് പരുക്കേല്‍പ്പിച്ച കേസിലാണ് വിനീത് വീണ്ടും അറസ്റ്റിലായത്.  കേസിൽ മൂന്നാം പ്രതിയാണ് വിനീത്. ഇക്കഴിഞ്ഞ 16–ാം തീയതിയാണ് സംഭവം. വിനീത് ഉൾപ്പെടെ നാലു പേർ രണ്ടു ബൈക്കുകളിലായി മടവൂരിലെത്തി യുവാവിനെ ആക്രമിച്ചു പരുക്കേൽപ്പിച്ചെന്നാണ് പരാതി. മറ്റു മൂന്നു പ്രതികളെ പിടികൂടാനായിട്ടില്ല.

ആഴ്ചകൾക്കു മുൻപ് കിളിമാനൂർ പൊലീസ് മറ്റൊരു കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കിയ ശേഷം തിരികെ നൽകാമെന്നു പറഞ്ഞ് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്നായിരുന്നു കേസ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽനിന്നു പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നുവെന്നും, കാലാവധി കഴിഞ്ഞതോടെ സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. സ്വർണം തിരികെ നൽകാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തി ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. കിളിമാനൂർ പൊലീസ് ആയിരുന്നു കേസെടുത്തത്.

ALSO READ: ദുർഗാപൂജക്കെത്തിയ കാജോൾ തെന്നി വീണു, രക്ഷിക്കാൻ ഓടിയെത്തി മകൻ: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News