പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് പണം തട്ടിയ കേസില്‍ ടിക് ടോക് താരം മീശ വിനീതിനെയും കൂട്ടാളിയേയും സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. റിമാന്‍ഡിലായിരുന്ന ഇരുവരെയും മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്
കണിയാപുരത്തുള്ള എസ്ബിഐ പള്ളിപ്പുറം ശാഖയ്ക്ക് മുന്നില്‍ കഴിഞ്ഞ മാസം 23നാണ് കവര്‍ച്ച നടന്നത്. റിമാന്‍ഡിലായിരുന്ന ഇവരുവരെയും മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ആലമിന്റെ കൈയില്‍ നിന്നും രണ്ടരലക്ഷം രൂപയാണ് പട്ടാപകല്‍ ഇരുവരും തട്ടിയെടുത്തത്.
കേസില്‍ കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജിത്തു, കിളിമാനൂര്‍ കീഴ്‌പേരൂര്‍ സ്വദേശിയും ടിക് ടോക് താരവുമായ മീശ വിനീത് എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിക് ടോക്ക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ പീഡന കേസിലും പ്രതിയാണ്. മോഷ്ടിച്ച ബൈക്കിലെത്തിയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കു ശേഷം തൃശ്ശൂരിലേക്കു കടന്ന ഇവര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here